Posted On
date_range Updated On
date_range വമ്പൻ ജയത്തോടെ ആഴ്സനൽ നോകൗട്ടിൽ
ലണ്ടൻ: യൂറോപ ലീഗിലെ അവസാന റൗണ്ട് മത്സരത്തിൽ ബെലാറസ് ക്ലബ് ബാറ്റെ ബ്രിസോവിനെ 6-0ന് തോൽപിച്ച് ആഴ്സനൽ നോക്കൗട്ട് പ്രവേശനം വർണാഭമാക്കി. ഇരു പാദങ്ങളിലുമായി മൂന്നു വീതം ഗോളുകൾ അടിച്ചുകൂട്ടിയ ഗണ്ണേഴ്സ് 13 പോയൻറുമായി ഗ്രൂപ് ‘എച്ച്’ ചാമ്പ്യന്മാരുമായി. മാത്യൂ ഡിബൂച്ചി (11), തിയോ വാൽകോട്ട് (37), ജാക് വിൽഷർ (43), ഒലിവർ ജിറൂദ് (64), മുഹമ്മദ് എൽനീനി (74) എന്നിവർ ആഴ്സനലിനായി ഗോൾ നേടിയപ്പോൾ, മറ്റൊന്ന് സെൽഫ്ഗോളായിരുന്നു. ഗ്രൂപ് പോരാട്ടങ്ങൾ അവസാനം കുറിച്ചതോടെ അവസാന 32 ടീമുകളുടെ പട്ടികയായി. ചാമ്പ്യൻസ് ലീഗിൽ മൂന്നാം സ്ഥാനക്കാരടങ്ങുന്നതാണ് ‘റൗണ്ട് 32’. 11ന് യുവേഫ ആസ്ഥാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ മത്സരങ്ങൾ തീരുമാനിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.