Posted On
date_range Updated On
date_range ലണ്ടൻ ഡെർബിയിൽ ആഴ്സനൽ; സിറ്റിക്കും ചെൽസിക്കും ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരുടെ പോരിൽ ആഴ്സനലിന് ജയം. ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാം ഹോട്സ്പറിനെ 2-0ത്തിനാണ് ഗണ്ണേഴ്സ് കീഴടക്കിയത്. ഷോക്റാൻ മുസ്താഫി (36), അലക്സിസ് സാഞ്ചസ് (41) എന്നിവരായിരുന്നു സ്കോറർമാർ.
മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ ടീമുകളും ജയംകണ്ടു. ഗബ്രിയേൽ ജീസസ്, കെവിൻ ഡിബ്രൂയ്ൻ എന്നിവരുടെ ഗോളുകളിൽ സിറ്റി 2-0ത്തിന് ലെസ്റ്റർ സിറ്റിയെയും ഏഡൻ ഹസാർഡ് (രണ്ട്), അൽവാരാ മൊറാറ്റ, മാർകോസ് അലോൻസോ എന്നിവരുടെ ഗോളുകളിൽ ചെൽസി 4^0ത്തിന് വെസ്റ്റ് ബ്രാംവിച്ചിനെയും മുഹമ്മദ് സാലഹ് (രണ്ട്), ഫിലിപെ കുട്ടീന്യോ എന്നിവരുടെ ഗോളുകളിൽ ലിവർപൂൾ സതാംപ്ടണെയും തോൽപിച്ചു.
മാഞ്ചസ്റ്റർ സിറ്റി (34), ചെൽസി (25), മാഞ്ചസ്റ്റർ യുനൈറ്റഡ് (23), ടോട്ടൻഹാം (23), ലിവർപൂൾ (22), ആഴ്സനൽ (22) എന്നിങ്ങനെയാണ് പോയൻറ് നില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.