അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഖത്തറിൽ സൗദിയും യു.എ.ഇയും ബഹ്റൈനും കളിക്കും

ജിദ്ദ: ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൗദിയും യു.എ.ഇയും ബഹ ്റൈനും തീരുമാനിച്ചു. ചതുര്‍രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബാള്‍ ത ാരങ്ങള്‍ ഖത്തറിലെത്താന്‍ പോകുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന്‍റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമ ാനമെന്ന് രാജ്യങ്ങള്‍ വിശദീകരിച്ചു.

1970ല്‍ ആരംഭിച്ചതാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരം. കഴിഞ്ഞ വര്‍ഷം കുവൈത്തായിരുന്നു മത്സരത്തിന് ആതിഥ്യം വഹിച്ചത്. ഇത്തവണ മത്സരം നടത്താന്‍ നറുക്ക് വീണത് ഖത്തറിനാണ്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് മത്സരം. സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തറിനെതിരെ ഉപരോധത്തിലാണ്. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മൂന്ന് രാജ്യങ്ങളുടെയും തീരുമാനം.

ഇതിനിടെ അപ്രതീക്ഷിതമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബാള്‍ ഫെഡറേഷനുകള്‍ മത്സരത്തിന് അനുമതി കൊടുത്തത്. 24ാമത് ഗള്‍ഫ് കപ്പ് മത്സരത്തിനായി സൗദി, യു.എ.ഇ, ബഹ്റൈന്‍‌‍ താരങ്ങള്‍ ഖത്തറിലെത്തുേമ്പാള്‍ മത്സരത്തിന് കൗതുകമേറും. മത്സരത്തിന്‍റെ സംഘാടകരായ അറബ് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന്‍റെ അഭ്യര്‍ഥന മാനിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്ന് മൂന്ന് രാജ്യങ്ങളിലേയും ഫുട്ബാള്‍ ഫെഡറേഷന്‍ അറിയിച്ചു.

Tags:    
News Summary - Arabian Gulf Cup Football -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.