നികോസിയ: ലാ ലിഗയിലെ ഫോമില്ലായ്മ മറന്ന്, 12 തവണ യൂറോപ്പിലെ രാജകിരീടം സ്വന്തമാക്കിയ റയൽ മഡ്രിഡ് കരുത്തു വീണ്ടെടുത്ത് പ്രതാപത്തിലേക്ക് തിരിച്ചുവന്നപ്പോൾ ചാരമായത് സൈപ്രസ് കൊമ്പന്മാരായ അേപാവൽ നികോസിയ. യൂറോപ്പിൽ ഗോൾ േവട്ടയിൽ തന്നെ വെല്ലാൻ ആരുമിെല്ലന്ന് തെളിയിച്ച് രണ്ടു ഗോളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിറഞ്ഞുനിന്ന മത്സരത്തിൽ സൈപ്രസ് ക്ലബിനെ റയൽ തോൽപിച്ചത് 6-0നാണ്.
സൂപ്പർ ജയത്തോടെ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ് ‘എച്ചിൽ’ നിന്നും ബൊറൂസിയ ഡോർട്മുണ്ടിനു പിന്നാലെ റയൽ മഡ്രിഡും നോക്കൗട്ട് ഉറപ്പിച്ചു. ഇൗ വർഷം ചാമ്പ്യൻസ് ലീഗിൽ 18 ഗോൾ തികച്ച ക്രിസ്റ്റി ഒരു കലണ്ടർ വർഷം ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചു.
എതിർ തട്ടകത്തിൽ നിറഞ്ഞുകളിച്ച റയൽ 23ാം മിനിറ്റിൽ തന്നെ ആദ്യ വെടിയുതിർത്തു. ലൂക്ക മോഡ്രിച്ചിെൻറ ലോങ്റേഞ്ചാണ് വലകുലുക്കിയത്. പിന്നാലെ ടോണി ക്രൂസിെൻറ ഒന്നാന്തരമൊരു പാസിൽനിന്ന്
കരീം ബെൻേസമയും(39ാം മിനിറ്റ്) സ്കോർ ചെയ്തു. രണ്ടു മിനിറ്റ് പിന്നിടുേമ്പാഴേക്കും മൂന്നാം ഗോൾ. ഇത്തവണ നാച്ചോ ഫെർണാഡസാണ് ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ പാസിൽ ബെൻസേമ രണ്ടാമതും ഗോൾ നേടിയതോടെ റയൽ ജയം ഉറപ്പിച്ചു.
മാഴ്സലോയുടെ ക്രോസ് ഉയർന്ന് ചാടി ഹെഡറിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ (49), ബെൻസേമയുടെ പാസിലാണ് ക്രിസ്റ്റി രണ്ടാം ഗോൾ നേടിയത് (54).
ഇൗ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം 2-1ന് ബൊറൂസിയയെ തോൽപിച്ചു. ഹാരികെയ്ൻ (49ാം മിനിറ്റ്), ഹോങ്മിൻ സൺ (76) എന്നിവരാണ് ഗോൾ നേടിയത്.ഗ്രൂപ്ചാമ്പ്യന്മാരായ ടോട്ടൻഹാം 13 പോയൻറുമായാണ് നോക്കൗട്ടിലേക്ക് പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.