Posted On
date_range Updated On
date_range കോെൻറ മാനേജർ ഒാഫ് ദി ഇയർ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ കിരീടം ചൂടിച്ച ഇറ്റാലിയൻ കോച്ച് അേൻറാണിയോ കോെൻറക്ക് ലീഗ് മാനേജേഴ്സ് അസോസിയേഷെൻറ (എൽ.എം.എ) മാനേജർ ഒാഫ് ദി ഇയർ അവാർഡ്. 2015-16 സീസൺ പത്താം സ്ഥാനത്ത് അവസാനിപ്പിച്ച ചെൽസിയെ ഒറ്റവർഷംകൊണ്ട് ചാമ്പ്യന്മാരാക്കി ചരിത്രം കുറിച്ചതോടെയാണ് കോെൻറക്ക് അവാർഡ് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ടോട്ടൻഹാമിനെ ഏഴു പോയൻറിനു പിന്നിലാക്കിയാണ് ചെൽസിയുടെ കിരീടനേട്ടം. മാനേജേഴ്സ് അസോസിയേഷൻ അംഗങ്ങളാണ് കോെൻറയെ മികച്ച കോച്ചായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ലെസ്റ്റർ സിറ്റിയെ കിരീടം ചൂടിച്ച ക്ലാഡിയോ റെനേരിയായിരുന്നു എൽ.എം.എയുടെ മാനേജർ ഒാഫ് ദി ഇയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.