കോഴിക്കോട്: അഖിലേന്ത്യ അന്തർസർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ഞായറാഴ്ച തുടക്കം. നാല് മേഖലകളിൽനിന്നുള്ള 16 ടീമുകൾ നാല് പൂളുകളിലായി പ്രാഥമിക റൗണ്ടിൽ മത്സരിക്കും. കേരളത്തിൽനിന്ന് നിലവിലെ ജേതാക്കളായ കാലിക്കറ്റിന് പുറമേ കേരള, കണ്ണൂർ സർവകലാശാലകൾ മാറ്റുരക്കും. ആദ്യ മൂന്നു ദിവസങ്ങളിൽ എട്ടു മത്സരങ്ങൾ നടക്കും.
ജനുവരി അഞ്ചിനാണ് ഫൈനൽ. രണ്ടു മൈതാനങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിെൻറ ആദ്യ മത്സരങ്ങളിൽ ഗ്വാളിയോർ എൽ.എൻ.യു.പി.ഇ കല്യാണി സർവകലാശാലയെയും കേരള സർവകലാശാല ചണ്ഡിഗഢ് പഞ്ചാബ് സർവകലാശാലയും നേരിടും. കണ്ണൂരിന് കോലാപ്പുർ ശിവജി സർവകലാശാലയാണ് എതിരാളികൾ. വൈകീട്ട് ആതിഥേയരായ കാലിക്കറ്റ് മുംബൈ സർവകലാശാലയുമായി ഏറ്റുമുട്ടും. ശനിയാഴ്ച വൈസ്ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും നടന്നു.
ടീമുകൾ പൂൾ എ: പാട്യാല പഞ്ചാബി, ഭോപ്പാൽ ജാർഗൻ ലേക്ക്, ഷില്ലോങ് നോർത്ത് ഈസ്റ്റ്ഹിൽസ്, ചെന്നൈ ഹിന്ദുസ്ഥാൻ
പൂൾ ബി: കാലിക്കറ്റ്, സാംബൽപുർ, അമൃതസർ ഗുരുനാനാക്ക്, മുംബൈ
പൂൾ സി: ഗ്വാളിയോർ എൽ.എൻ.ഐ.പി.ഇ, കേരള, ചണ്ഡിഗഢ് പഞ്ചാബ്, കല്യാണി സർവകലാശാല.
പൂൾ ഡി: ബർദ്വാൻ, കണ്ണൂർ , കോലാപുർ ശിവാജി, പഞ്ചാബ് ദേശ്ഭഗത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.