Posted On
date_range Updated On
date_range ബെർബറ്റോവും വരുന്നു? ബ്ലാസ്റ്റേഴ്സിൽ മാഞ്ചസ്റ്റർ പട
ലണ്ടൻ: ബൾഗേറിയയുടെ ഫുട്ബാൾ ഇതിഹാസവും മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരവുമായ ദിമിറ്റർ ബെർബറ്റോവും ബ്ലാസ്റ്റേഴ്സിലേക്ക്. കോച്ച് മ്യൂളൻസ്റ്റീെൻറ ക്ഷണം സ്വീകരിച്ചാണ് മുൻ സഹതാരം വെസ് ബ്രൗണിെനാപ്പം 36കാരനായ ബെർബറ്റോവും െഎ.എസ്.എല്ലിൽ പന്തുതട്ടാനെത്തുന്നതെന്നാണ് സൂചന.
മാഞ്ചസ്റ്ററിനു പുറമെ പ്രീമിയർ ലീഗ് ടീമായ ഫുൾഹാമിലും ബെർബറ്റോവ് മ്യൂളൻസ്റ്റീനു കീഴിൽ കളിച്ചിട്ടുണ്ട്. 2015-16 സീസണിൽ ഗ്രീക് ടീമായ പി.എ.ഒ.കെക്കുവേണ്ടി ഒപ്പുവെച്ച താരം കഴിഞ്ഞവർഷം ഒരു ടീമിലും ഇറങ്ങിയിരുന്നില്ല. ബെർബറ്റോവിെൻറ വരവ് ടീമോ താരമോ സ്ഥിരീകരിച്ചിട്ടില്ല.
ടോട്ടൻഹാം, മാഞ്ചസ്റ്റർ ബാനറുകളിൽ ഏറെ ശ്രദ്ധേയനായ മുൻനിര താരം പ്രീമിയർ ലീഗിൽ 94 ഗോളുകൾ നേടിയിട്ടുണ്ട്. സി.കെ. വിനീതും ഇയാൻ ഹ്യൂമും നയിക്കുന്ന മുന്നേറ്റത്തിൽ ബെർബറ്റോവുകൂടി എത്തിയാൽ പുതിയ സീസണിൽ മഞ്ഞപ്പടയെ പിടിച്ചുകെട്ടാൻ എതിർപ്രതിരോധത്തിന് ശരിക്കും വിയർപ്പൊഴുക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.