Posted On
date_range Updated On
date_range 2022 ഏഷ്യാകപ്പ് വനിത ഫുട്ബാളിന് ഇന്ത്യ വേദി
ന്യൂഡൽഹി: 2022ലെ ഏഷ്യൻ വനിത കപ്പ് ഫുട്ബാളിന് ഇന്ത്യ വേദിയാവും. 1979ന് ശേഷം ആദ്യമായാണ് വൻകരയുടെ വനിത അങ്കം ഇന്ത്യയിലെത്തുന്നത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് എഴുതിയ കത്തിലാണ് ഏഷ്യൻ വനിത ഫുട്ബാൾ കമ്മിറ്റി ഇന്ത്യയെ വേദിയായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്.
12 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യക്ക് നേരിട്ട് യോഗ്യത നേടാനാവും. 2023ലെ വനിത ലോകകപ്പിെൻറ യോഗ്യത റൗണ്ട് കൂടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്. അടുത്ത വർഷം അണ്ടർ 17 വനിത ലോകകപ്പിനും ഇന്ത്യ വേദിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.