Posted On
date_range Updated On
date_range എ.എഫ്.സി കപ്പ്: ബംഗളൂരു എഫ്.സി ഭൂട്ടാൻ ക്ലബിനെതിരെ
തിംപു (ഭൂട്ടാൻ): െഎ.എസ്.എല്ലിെൻറ തിരക്കിനിടയിൽ ബംഗളൂരു എഫ്.സി ഇന്ന് എ.എഫ്.സി കപ്പ് പ്രാഥമിക റൗണ്ട് പോരാട്ടത്തിന്. ദക്ഷിണേഷ്യ യോഗ്യത റൗണ്ടിലെ ആദ്യമത്സരത്തിൽ ഭൂട്ടാൻ ക്ലബ് ട്രാൻസ്പോർട്ട് യുനൈറ്റഡാണ് എതിരാളി.
ഫെഡറേഷൻ കപ്പ് ജേതാക്കളായാണ് ബംഗളൂരു എ.എഫ്.സി കപ്പിന് യോഗ്യത ഉറപ്പിച്ചത്. െഎ ലീഗ് ജേതാക്കളായ െഎസോൾ എഫ്.സി നേരിട്ട് ഗ്രൂപ് റൗണ്ട് യോഗ്യത നേടിയിരുന്നു. ‘ബി’ ടീമിൽ നിന്നുള്ള നാല് യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് ബംഗളൂരു ഭൂട്ടാനിലേക്ക് പറന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് കിക്കോഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.