Posted On
date_range Updated On
date_range എ.എഫ്.സി കപ്പ്: ബംഗളൂരു എഫ്.സിക്ക് ഞെട്ടിക്കുന്ന തോൽവി
മാലെ: സൂപ്പർകപ്പ് കിരീടനേട്ടത്തിനു പിന്നാലെ എ.എഫ്.സി കപ്പ് പോരാട്ടത്തിനിറങ്ങിയ ബംഗളൂരു എഫ്.സിക്ക് ഞെട്ടിക്കുന്ന തോൽവി. മാലദ്വീപ് ക്ലബായ ന്യൂ റാഡിയൻറ്സാണ് ഛേത്രിയെയും സംഘെത്തയും 2-0ത്തിന് തോൽപിച്ചത്. റാംസി ദാന്ധു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിെൻറ 30ാം മിനിറ്റിൽ ഫാസിറും 47ാം മിനിറ്റിൽ അഷ്ഫാഖും നേടിയ ഗോളുകളാണ് ബംഗളൂരു എഫ്.സിക്ക് അപ്രതീക്ഷിത പരാജയം സമ്മാനിച്ചത്. ആദ്യ ഗോളിന് വഴിയൊരുക്കിയതും അഷ്ഫാഖാണ്.
ക്യാപ്റ്റൻ ഛേത്രിയടക്കമുള്ള മുന്നേറ്റനിര ഗോൾ മടക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും റാഡിയൻറ്സിെൻറ പ്രതിരോധത്തിൽ തട്ടി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ജയിച്ചിരുന്നെങ്കിൽ ഇൻറർസോൺ തലത്തിലേക്ക് മുന്നേറാമായിരുന്ന ബംഗളൂരുവിനെ പരാജയം രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തി. ഗ്രൂപ് ’ഇ’യിൽ ബംഗളൂരുവിനും ന്യൂ റാഡിയൻറ്സിനും ഒമ്പതു പോയൻറ് വീതമാണെങ്കിലും നേർക്കുനേർ വന്നപ്പോൾ ജയിച്ചതിെൻറ ബലത്തിൽ റാഡിയൻറ്സ് ഒന്നാമതെത്തി. മറ്റൊരു ഇന്ത്യൻ ക്ലബായ െഎസോൾ എ.എഫ്.സി ബംഗ്ലാദേശി ക്ലബായ അബഹാനി എഫ്.സിയോട് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് ടൂർണമെൻറിൽനിന്ന് പുറത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.