Posted On
date_range Updated On
date_range ഫലസ്തീനിനെ 3-0ത്തിന് തോൽപിച്ചു; നോക്കൗട്ട് സാധ്യതകൾ സജീവമാക്കി ആസ്ട്രേലിയ
അബൂദബി: ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ആ സ്ട്രേലിയ നോക്കൗട്ട് സാധ്യതകൾ സജീവമാക്കി വിജയവഴിയിൽ. ഗ്രൂപ് ‘ബി’യിലെ രണ്ടാം മ ത്സരത്തിൽ ഫലസ്തീനിനെ 3-0ത്തിന് തോൽപിച്ചു. ഇതോടെ, ജോർഡന് (6 പോയൻറ്) പിറകിൽ ഒാസീസ് മൂന്ന് പോയൻറുമായി ഗ്രൂപ്പിൽ രണ്ടാമതെത്തി. ആദ്യ മത്സരത്തിൽ േജാർഡനായിരുന്നു റഷ്യൻ ലോകകപ്പ് കളിച്ച ഏഷ്യൻ കരുത്തരെ അട്ടിമറിച്ചത്. കഴിഞ്ഞ ദിവസം സറിയയെ ജോർഡൻ തോൽപിച്ചിരുന്നു.
ജയം അനിവാര്യമായിരുന്ന ആസ്ട്രേലിയ ഫലസ്തീനെതിരെ ആക്രമണം അഴിച്ചുവിട്ടാണ് തുടങ്ങിയത്. എന്നാൽ, ആദ്യ മത്സരത്തിൽ സിറിയയോട് സമനിലയായിരുന്ന ഫലസ്തീനും ജയം അനിവാര്യമായതിനാൽ കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിക്കാൻ ശ്രമം നടത്തി. പക്ഷേ, 20 മിനിറ്റിനിടെ ഫലസ്തീനുകാർക്ക് രണ്ടു തവണ പിഴച്ചു. 18ാം മിനിറ്റിൽ ജാമി മെക്ലാറനും 20ാം മിനിറ്റിൽ ഒവർ മെബിലും ഫലസ്തീൻ വല കുലുക്കിയതോടെ കളി ഒാസീസിെൻറ വരുതിയിലായി. ഒടുവിൽ 90ാം മിനിറ്റിൽ പകരക്കാരനായെത്തിയ അപോസ്റ്റോലോസും ഗോൾ നേടി പട്ടിക പൂർത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.