Posted On
date_range Updated On
date_range ഏഷ്യൻ കപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം; ആദ്യ അങ്കം യു.എ.ഇ x ബഹ്റൈൻ
അബൂദബി: ഏഷ്യൻ വൻകരയുടെ ഫുട്ബാൾ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഇന്ത്യൻ സമയം രാത ്രി 9.30ന് വിസിൽ മുഴങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ് ‘എ’യിൽ ആതിഥേയരായ യു.എ.ഇയും അ റബ് സൗഹൃദരാജ്യമായ ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും. അബൂദബിയിലെ സെയ്ദ് സ്പോർട് സ് സിറ്റി സ്റ്റേഡിയത്തിലാണ് പോരാട്ടം. വലിയ സ്വപ്നങ്ങളുമായെത്തിയ ഇന്ത്യയുടെ ആ ദ്യ അങ്കം ഞായറാഴ്ച തായ്ലൻഡിനെതിരെയാണ്. ഷാർജയിലും അൽെഎനിലും നാളെ കളിമുറുകുന്നതോടെ അറേബ്യൻ മണ്ണിൽ ഒരുമാസക്കാലം ഫുട്ബാളിെൻറ ഉത്സവരാവുകൾ. വൻകരയിലെ വിവിധ മേഖലകളിൽനിന്ന് യോഗ്യത നേടിയ 24 ടീമുകൾ ആറ് ഗ്രൂപ്പുകളിലായാണ് ആദ്യ റൗണ്ടിൽ മത്സരിക്കുന്നത്. ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലെത്തും. മികച്ച മൂന്നാം സ്ഥാനക്കാരിൽനിന്ന് നാലു പേർക്കും മുന്നേറാം.
വാർ: ലോകകപ്പിൽ ഹിറ്റായ ‘വിഡിയോ അസിസ്റ്റൻസ് റഫറി’ (വാർ) ഏഷ്യൻ കപ്പിലും. ക്വാർട്ടർ ഫൈനൽ മുതലാവും വാർ ഏർപ്പെടുത്തുക. ജനുവരി 24 ക്വാർട്ടർ, സെമി, ഫൈനൽ തുടങ്ങി ഏഴ് മത്സരങ്ങളിൽ വാറിനു കീഴിലാവും കളി.
സബ്സ്റ്റിറ്റ്യൂഷൻ: നോക്കൗട്ട് റൗണ്ടിൽ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയാൽ ടീമുകൾക്ക് അധിക സബ്സ്റ്റിറ്റ്യൂഷൻ അനുവദിക്കും. അങ്ങനെയെങ്കിൽ നിശ്ചിത സമയത്തെ മൂന്ന് കഴിഞ്ഞാൽ ഒരാളെക്കൂടി പകരക്കാരനായിറക്കാം.
പുതിയ ട്രോഫി: 63 വർഷം പഴക്കമുള്ള ചാമ്പ്യൻഷിപ്പിൽ ഇക്കുറി പുതിയ ട്രോഫി. കഴിഞ്ഞ മേയിലാണ് പുതിയ ട്രോഫി പുറത്തിറക്കിയത്. ഇംഗ്ലണ്ടിലെ പ്രമുഖ ഡിസൈനറായ തോമസ് ലൈറ്റാണ് വൻകരയുടെ ജേതാക്കൾക്കുള്ള േട്രാഫി രൂപകൽപന ചെയ്തത്.
യു.എ.ഇ x ബഹ്റൈൻ
വിജയത്തിൽ കുറഞ്ഞൊന്നും ആതിഥേയരായ യു.എ.ഇയെ തൃപ്തിപ്പെടുത്തില്ല. റാങ്കിങ്ങിലും കരുത്തിലും ബഹ്റൈനെക്കാൾ ഏറെ മുന്നിലുള്ള യു.എ.ഇ അനായാസ ജയത്തോടെ ടൂർണമെൻറിന് കിക്കോഫ് കുറിക്കാനാണ് ബൂട്ടണിയുന്നത്. ഗ്രൂപ്പിൽ ഒന്നാമതായി നോക്കൗട്ട് ഉറപ്പിച്ചാൽ ടെൻഷനടിക്കേണ്ട. കരുത്തരായ ടീമുകൾക്കെതിരെ സൗഹൃദമത്സരങ്ങൾ കളിച്ചാണ് ആതിഥേയരുടെ ഒരുക്കം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.