അ​ഭി​ജി​ത്​ സ​ർ​ക്കാ​ർ ‘സൂ​പ്പ​ർ​മാ​നാ​യി’; ആ​രോ​സി​ന്​ നാ​ട​കീ​യ ജ​യം

ന്യൂ​ഡ​ൽ​ഹി: ​ക​ളി 90 മി​നി​റ്റും പി​ന്നി​ട്ടു. ഇ​ഞ്ച്വ​റി സ​മ​യം റ​ഫ​റി അ​നു​വ​ദി​ച്ച​ത്​ നാ​ലു മി​നി​റ്റ്. 11ാം മി​നി​റ്റി​ൽ വ​ഴ​ങ്ങി​യ ഗോ​ളി​ൽ ​ഇ​ന്ത്യ​ൻ കൗ​മാ​ര​സം​ഘം തോ​ൽ​ക്കു​മെ​ന്ന്​ ഏ​​റ​ക്കു​റെ എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ, അ​ത്ഭു​തം സം​ഭ​വി​ച്ച​ത്​ അ​പ്പോ​ഴാ​ണ്. അ​ഭി​ജി​ത്​ സ​ർ​ക്കാ​ർ ‘സൂ​പ്പ​ർ​മാ​നാ​യി’ അ​വ​ത​രി​ച്ച​പ്പോ​ൾ ര​ണ്ടു ത​ക​ർ​പ്പ​ൻ ഗോ​ളി​ൽ ഇ​ന്ത്യ​ൻ ആ​രോ​സ്​ ച​ർ​ച്ചി​ലി​നെ​തി​രെ (2-1) ജ​യി​ച്ചു. 

91, 93 മി​നി​റ്റു​ക​ളി​ലാ​ണ്​ അ​ഭി​ജി​ത്​ സ​ർ​ക്കാ​റി​​െൻറ അ​ത്ഭു​ത ഗോ​ളു​ക​ൾ. 11ാം മി​നി​റ്റി​ൽ​ത​ന്നെ ദ​വാ​ഡ​യു​ടെ ഗോ​ളി​ലാ​യി​രു​ന്നു ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സ്​ മു​ന്നി​ലെ​ത്തി​യ​ത്. ​മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള നെ​രോ​ക്ക​യെ ​െഎ​സോ​ൾ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു.
 

Tags:    
News Summary - Abhijit Sarkar's last-minute twin strikes help Indian Arrows -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.