ട്വിസ്റ്റുകൾ ഏറെ സംഭവിച്ച ഗ്രൂപ്പാണ് ‘എച്ച്’. വമ്പന്മാരായ പോളണ്ടും കൊളംബിയയും അനായാസം കടക്കുമെന്ന് പ്രവചിച്ചവരെ ഞെട്ടിപ്പിച്ച് ആദ്യ രണ്ടു കളിയിൽ ജപ്പാനും സെനഗാളും അട്ടിമറിയിലൂടെ തുടങ്ങി. ഇന്ന് ഇൗ ഗ്രൂപ്പിൽ ജപ്പാനും സെനാഗാളും പോളണ്ടും കൊളംബിയയും നേർക്കുനേർ വരുേമ്പാൾ, കണ്ണുകളെല്ലാം ഇൗ മത്സരങ്ങളിലേക്കായിരിക്കും. കൊളംബിയയെ മുക്കിയാണ് ജപ്പാെൻറ വരവ്. ചരിത്രത്തിലാദ്യമായി ലോകകപ്പിൽ ഒരു ഏഷ്യൻ ടീം ലാറ്റിനമേരിക്കൻ ടീമിനെ അട്ടിമറിച്ചെന്ന റെക്കോഡും കുറിച്ചു. ആഫ്രിക്കൻ കരുത്തരായ സെനഗാളിനെ നേരിടുേമ്പാൾ ജപ്പാന് ഇതിൽപരം ആത്മവിശ്വാസം ഇനി കിട്ടാനില്ല. എന്നാൽ, സെനഗാളിനെ കടക്കൽ ഏഷ്യക്കാർക്ക് എളുപ്പമായിരിക്കില്ല. ഗോൾ മെഷീൻ ലെവൻഡോവ്സ്കിയുടെ പോളണ്ടിനെ 2-1ന് തോൽപിച്ചാണ് ആഫ്രിക്കൻ അട്ടിമറിക്കാർ ഏഷ്യക്കാർക്കെതിരെ ബൂട്ടണിയുന്നത്. അതിനാൽതന്നെ ഇൗ പോരാട്ടത്തിൽ പ്രവചനങ്ങൾ വിദൂരമാകും. ആത്മാഭിമാനപ്പോരാട്ടമാണ് പോളണ്ടിനും കൊളംബിയക്കും. ബയേൺ മ്യൂണിക്കിെൻറ ഗ്ലാമർ താരങ്ങളായ ഹാമിഷ് റോഡ്രിഗസും ലെവൻഡോവ്സ്കിയും നേർക്കുനേർ നിൽക്കുന്ന മത്സരം. തോറ്റുതുടങ്ങിയ മല്ലന്മാർക്ക് ഇന്ന് ജയിച്ചാലേ പ്രീക്വാർട്ടർ സ്വപ്നം കാണേണ്ടതുള്ളൂ. ഇൗ അടുത്തകാലത്തൊന്നും ഇരുവരും നേർക്കുനേർ വന്നിട്ടില്ല. 2006ൽ അവസാന മത്സരത്തിൽ കൊളംബിയ 2-1ന് ജയിച്ചു. ഇതുവരെയുള്ള അഞ്ചു മത്സരങ്ങളിൽ മൂന്നിലും കൊളംബിയക്കൊപ്പമായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.