റെപ്പിനോ: ക്യാപ്റ്റൻ ഹാരി കെയ്നിെൻറ ഗോളുകളെ കുറിച്ചാണ് ഇംഗ്ലണ്ടിൽ ചർച്ച. വിലപ്പെട്ട രണ്ടു പോയൻറ് കൈവിെട്ടന്ന് ഉറപ്പിച്ചിരിക്കെ, പ്രീമിയർ ലീഗിലെ ഗോളടിവീരൻ ‘കിങ് ഹാരി’ ഇഞ്ചുറി ടൈമിൽ ടീമിന് മൂല്യമേറിയ വിജയത്തുടക്കം നൽകി.
ഏറെക്കാലമായി കിട്ടാക്കനിയായി നിൽക്കുന്ന ലോകകിരീടം രണ്ടു തവണ ഇ.പി.എല്ലിലെ ഗോൾഡൻ ബൂട്ടുകാരനായ ഹാരി ഇംഗ്ലണ്ടിലേക്കെത്തിക്കുമെന്നാണ് ഒാരോ പൗരനും വിശ്വസിക്കുന്നത്. രണ്ടാം മത്സരത്തിന് പാനമയെ നേരിടാൻ ഇംഗ്ലീഷ് പട ഇന്നിറങ്ങുേമ്പാൾ, ലോകകപ്പ് ഫേവറിറ്റുകൾ ആത്മവിശ്വാസത്തിലാണ്. തുനീഷ്യക്കെതിരായ മത്സരം ജയിച്ചെങ്കിലും ഇംഗ്ലീഷ് മാധ്യമങ്ങൾ കോച്ച് സൗത്ത്ഗെയ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മത്സരത്തിൽ ആധിപത്യം പുലർത്താനാവാത്തത് എന്തുകൊണ്ടായിരുന്നുവെന്നാണ് അവരുടെ ചോദ്യം. റാഷ്ഫോഡിന് പകരം റഹീം സ്റ്റെർലിങ്ങിനെ ആദ്യ ഇലവനിൽ ഇറക്കിയത് കളിയെ ബാധിച്ചെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നു. റാഷ്ഫോഡിനെക്കാൾ പരിചയസമ്പത്തുള്ളതാണ് സ്റ്റെർലിങ്ങിന് മുൻതൂക്കം നൽകാൻ കാരണമെന്നായിരുന്നു കോച്ചിെൻറ ന്യായീകരണം. സിറ്റിക്കായി സീസണിൽ 23 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിനായി 21 മത്സരങ്ങളിൽ ഇതുവരെ സ്റ്റെർലിങ് ഗോൾ നേടിയിട്ടില്ല.
പാനമക്കെതിരെ റാഷ്ഫോഡിനെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. പരിശീലനത്തിനിടെ അസിസ്റ്റൻറ് റഫറി സ്റ്റീവ് ഹോളൻഡിെൻറ കൈവശമുണ്ടായിരുന്ന ടീം ലിസ്റ്റ് ചോർന്നതിലും ടീം മുന്നേറ്റത്തിലെ മാറ്റങ്ങൾ സൂചന നൽകുന്നുണ്ട്. തുനീഷ്യക്കെതിരെ ഉപയോഗിച്ച 3-1-4-2 ഫോർമേഷനിൽനിന്ന് മാറി 3-4-3ൽ ടീമിനെ വിന്യസിക്കാനാണ് സാധ്യത കൂടുതൽ.
ഇതോടെ ഗോളടിച്ചുകൂട്ടാനുമാവും. പരിക്കേറ്റ് പുറത്തുപോവേണ്ടിവന്ന ഡെലെ അലിക്ക് പകരം റുബൻ ലോഫ്ടസ് ചീക്ക് തന്നെയായിരിക്കും കളത്തിൽ. ആദ്യ മത്സരത്തിൽ ബെൽജിയത്തിനോട് തോറ്റതിനാൽ പാനമക്കിത് ജീവന്മരണ പോരാട്ടം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.