നിസ്നിയ് നോവ്ഗൊറോഡ്: അർജൻറീനക്കും മെസ്സിക്കും ഇന്ന് ജയിച്ചേ പറ്റൂ. ജയത്തിൽ കുറഞ്ഞൊന്നും സാംേപാളിയും കൂട്ടരും സ്വപ്നംകാണുന്നില്ല, എതിരാളികൾ യൂറോപ്പിലെ ശക്തരാണെങ്കിലും. െഎസ്ലൻഡിനോടേറ്റ (1-1) സമനിലയുടെ ആഘാതത്തിൽനിന്ന് ലാറ്റിനമേരിക്കക്കാർ ഇനിയും മുക്തരായിട്ടില്ല. ജയിക്കാമായിരുന്ന മത്സരത്തിൽ പെനാൽറ്റി കളഞ്ഞ് തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത മെസ്സിക്ക്, വിമർശകരുടെ വായടപ്പിക്കാനും ഇന്ന് ജയിച്ചേപറ്റൂ. ലാറ്റിനമേരിക്കയിൽനിന്ന് യോഗ്യതപോലും കാണാതെ പുറത്താവുമെന്ന് പലരും വിധിയെഴുതിയപ്പോൾ ഒറ്റക്ക് പടപൊരുതി ഹാട്രിക്കുമായി മിന്നിച്ച് ടീമിനെ റഷ്യയിലേക്ക് നയിച്ച ലയണൽ മെസ്സി ഒരിക്കൽകൂടി അവതരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അർജൻറീനയിൽ മാറ്റങ്ങളുണ്ടാവും
കൃത്യമായി പറഞ്ഞാൽ സാംപോളിക്ക് സ്വന്തം ടീമിെൻറ ഫൈനൽ ലൈനപ്പ് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
ഒാരോ മത്സരത്തിലും പരീക്ഷണങ്ങൾ മാത്രം. െഎസ്ലൻഡിനെതിരെ കളിച്ച 4-2-3-1 ഫോർമേഷൻ നിറംമങ്ങിയെന്നു വേണം കരുതാൻ. അവരുടെ പ്രതിരോധ കോട്ട പൊട്ടിക്കാൻ ഇൗ ശൈലിക്ക് സാധിച്ചില്ല. ഒരു മത്സരത്തിൽ ജയിച്ചിരിക്കെ, അർജൻറീനക്കെതിരെ പ്രതിരോധം കനപ്പിച്ചായിരിക്കും ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ദാലിച് കളിനെയ്യുക. അതിനാൽ കരുത്തുറ്റ ആക്രമണം നടത്തിയാലേ രക്ഷയുള്ളൂ. കഴിഞ്ഞ മത്സരത്തിൽ അവസാനം ഡിമരിയക്ക് പകരക്കാരനായെത്തിയ യുവതാരം ക്രിസ്റ്റ്യൻ പോവനിനെ ആദ്യത്തിൽതന്നെ ഇറക്കാൻ സാധ്യതയുണ്ട്.
മധ്യനിരയിൽ ലുക്കാസ് ബിഗ്ലിയക്ക് പകരമായി സ്േപാർട്ടിങ് താരം മാർകോസ് അക്യൂനയും. ഇതോടെ, കൂടുതൽ സാധ്യത 3-4-3 ഫോർമേഷനാണ്. മെസ്സിയും പാവോനും കളിനെയ്യാൻ ഇറങ്ങുേമ്പാൾ, 3-3-3-1 ശൈലിയിലും. മെസ്സിയുടെ സ്ഥാനത്ത് കളിക്കുന്ന പൗലോ ഡിബാലക്ക് ഇന്നും ഗ്രൗണ്ടിലിറങ്ങാനാവുമോയെന്നത് കാത്തിരുന്ന് കാണണം. ഇരുവരെയും ഒന്നിച്ച് സാംപോളി പരീക്ഷിച്ചാൽ ആക്രമണത്തിന് മൂർച്ചകൂടുമെന്ന കാര്യത്തിൽ സംശയമില്ല.
മറുവശത്ത് ക്രൊയേഷ്യ നല്ല ആത്മവിശ്വാസത്തിലാണ്. പകരക്കാരനായിറങ്ങാൻ വിസമ്മതിച്ചതിന് എ.സി മിലാൻ സ്ട്രൈക്കർ നികോള കാലിനിച്ചിനെ ക്രൊയേഷ്യയിലേക്ക് തിരിച്ചയച്ചതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ടീമിനെ ബാധിക്കാനിടയുണ്ട്.
എന്നിരുന്നാലും മോഡ്രിച്ചും റാകിറ്റിച്ചും മൻസൂകിച്ചും മുന്നിൽനിന്ന് നയിക്കുന്ന സംഘം അർജൻറീനക്ക് വെല്ലുവിളിയാവുമെന്നുറപ്പാണ്.
രണ്ടാം അങ്കത്തിന് ഫ്രാൻസ്
യെകത്രിൻബർഗ്: ‘‘കിരീട ഫേവറിറ്റുകളിൽ മിക്കവർക്കും പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ചിലർ തോറ്റപ്പോൾ, മറ്റുചിലർ സമനിലക്കുരുക്കിലായി. എന്നാൽ, ഞങ്ങളുടെ തുടക്കം ജയത്തോടെയാണ്. ടീമിന് ഇത് ഉണർവാകും. കഴിഞ്ഞ കളിയിലെ പ്രശ്നങ്ങൾ തിരുത്തി ഇന്ന് പോരിനിറങ്ങും’’- ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം പറയുന്നത് താരങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാനാണെന്നുറപ്പാണ്. പെറുവിനോട് ഏറ്റുമുട്ടുന്നതിന് മുന്നോടിയായി സ്വന്തം താരങ്ങളിൽ വിശ്വാസമാ ണെന്ന് അറിയിക്കാനുള്ള വാക്കുകൾ മാത്രം. എന്നാൽ, യൂറോപ്പിലെ മിന്നും യുവതാരങ്ങൾ ഏറെയുണ്ടായിരുന്നിട്ടും ഗ്രൂപ് ‘സി’യിൽ ആസ്ട്രേലിയക്കെതിരെ ‘ടെക്നോളജി’ മികവിൽ കഷ്ടിച്ച് ജയിച്ച ഫ്രഞ്ച് പടക്ക് ഒറ്റ ജയത്തോടെ ഇത്രത്തോളം അവകാശവാദങ്ങൾ ഉന്നയിക്കാനുണ്ടോയെന്ന് തീർത്തും പരിശോധിക്കേണ്ട കാര്യമാണ്. ലാറ്റിനമേരിക്കൻ ശക്തികളായ പെറുവിനെതിരെ ഇന്നിറങ്ങുേമ്പാൾ, ടീമിെൻറ പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ഇനിയും താളം കണ്ടെത്തേണ്ടതുണ്ടെന്നതിൽ സംശയമില്ല.
ഫ്രാൻസിന് ജയിച്ചാൽ നോക്കൗട്ട്
ഗ്രൂപ് ‘സി’യിൽ മൂന്ന് പോയൻറുള്ള ഫ്രാൻസിന് ഇന്ന് ജയിച്ചാൽ പ്രീക്വാർട്ടറിലേക്ക് മുന്നേറാം. വേഗതയിലും ടെക്നിക്കൽ സ്കില്ലിലും മുന്നിട്ടുനിന്നുവെന്ന് വാദിക്കാമെങ്കിലും മധ്യനിരയും മുന്നേറ്റവും ഒത്തിണക്കമില്ലാത്ത അവസരങ്ങൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ആദ്യ പകുതിയിൽ ഇത് നിഴലിച്ചുനിന്നു. വിങ്ങിലൂടെ മുന്നേറാനുള്ള ബെഞ്ചമിൻ പവാഡിെൻറയും ലുകാസ് ഹെർണാണ്ടസിെൻറയും ശ്രമങ്ങൾ, എതിരാളികളുടെ കൗണ്ടർ അറ്റാക്ക് വരുന്നതോടെ പാളുന്നതും കണ്ടു. ആസ്ട്രേലിയയേക്കാളും കരുത്തുറ്റ എതിരാളികളായിരിക്കും ലാറ്റിനമേരിക്കൻ മികവ് പുലർത്തുന്ന പെറു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.