മസ്കത്ത്: കാൽപന്തുകളിയുടെ ആഗോള മാമാങ്കം നേരിൽ കാണുകയെന്നത് ഏതൊരു ഫുട്ബാൾ പ്രേമിയുടെയും സ്വപ്നമാണ്. ഇൗ സ്വപ്ന സാക്ഷാത്കാരത്തിെൻറ നിറവിലാണ് നാലു മലയാളി യുവാക്കൾ. മസ്കത്തിലെ ബിസിനസ് കുടുംബത്തിലെ അംഗങ്ങളും മലപ്പുറം താനൂർ സ്വദേശികളുമായ മുഹമ്മദ് റൈഫൽ, ഷുമൈസ്, മുഹമ്മദ് ഹക്കീൽ, ബാസിം ബഷീർ എന്നിവർ ലോകകപ്പ് ഫുട്ബാൾ കാണുന്നതിന് റഷ്യയിലേക്ക് തിരിച്ചു.
ലോകകപ്പിലെ മരണ ഗ്രൂപ് എന്ന വിശേഷണം ഉള്ള ‘ബി’ ഗ്രൂപ്പിലെ എല്ലാവരും കാത്തിരിക്കുന്ന നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും മുൻ ലോകചാമ്പ്യന്മാരായ സ്പെയിനും തമ്മിലുള്ള മത്സരമാണ് ഇവർ കാണുന്നത്. ജൂൺ പതിനഞ്ചിനാണ് ഇൗ മത്സരം നടക്കുന്നത്.
നാലുകൊല്ലം മുമ്പ് ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്ബാൾ റിപ്പോർട്ട് ചെയ്യാൻ ഇവരുടെ മാതൃ സഹോദരനും പ്രഫഷനൽ ഫോേട്ടാഗ്രാഫറുമായ അമീർ കൊക്കൊടി പോയിരുന്നു. അദ്ദേഹത്തിെൻറ അനുഭവങ്ങൾ കേട്ടറിഞ്ഞാണ് ഇവരിൽ ലോകകപ്പ് കാണുന്നതിനുള്ള ആഗ്രഹത്തിന് ചിറക് മുളക്കുന്നത്.
ആദ്യം വളൻറിയർ അപേക്ഷ നൽകിയെങ്കിലും ഭാഗ്യം കടാക്ഷിച്ചില്ല. പിന്നീടാണ് ഫിഫയുടെ ഔദ്യോഗിക സൈറ്റിൽ ടിക്കറ്റിന് അപേക്ഷിച്ചത്. ആദ്യ നറുക്കെടുപ്പിൽ കിട്ടിയില്ല. രണ്ടാം നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചു. പോർച്ചുഗൽ- സ്പെയിൻ മത്സരത്തിന് പുറമെ, ജർമനി മെക്സിക്കോ മത്സരത്തിനും അവസരം ലഭിച്ചെങ്കിലും ഒന്ന് മാത്രമാണ് തെരഞ്ഞെടുത്തത്. ഫിഫ നിയമ പ്രകാരം ടിക്കറ്റ് അനുവദിക്കുന്ന സമയത്തു തന്നെ ആവശ്യമായ തുക അക്കൗണ്ടിൽ ഉണ്ടാകണം. എത്ര തുക വേണ്ടിവരും എന്ന് നേരത്തേ അറിയില്ലാതിരുന്നതിനാലാണ് ഒരു ടിക്കറ്റ് മാത്രമെടുത്തത്.
പ്രധാനമായും വിമാന യാത്ര, ടിക്കറ്റ്, താമസം എന്നിവക്കാണ് ചെലവ്. അവിടെ എത്തിയാൽ ഫിഫയുടെ ഫാൻകാർഡ് ലഭിക്കും. പിന്നീട് ആഭ്യന്തര യാത്രകൾ എല്ലാം സൗജന്യമാണ്. പത്തു ദിവസം ആണ് റഷ്യയിൽ ഉണ്ടാകുക. വിമാനയാത്ര, ടിക്കറ്റ്, താമസം ഇവയ്ക്കെല്ലാം കൂടി ഒരാൾക്ക് ഏകദേശം മുന്നൂറ്, നാന്നൂറ് റിയാൽ ആണ് ചെലവായത്. എല്ലാം ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയാണ് ബുക്ക് ചെയ്തത്. അതിനാൽ, വളരെ കുറഞ്ഞ ചെലേവ ആയുള്ളൂ.
മസ്കത്തിൽനിന്ന് ഡൽഹിയിൽ എത്തിയ ശേഷമാണ് മോസ്കോയിലേക്ക് തിരിക്കുക. സോചി നഗരത്തിൽ ആണ് പോർച്ചുഗൽ -സ്പെയിൻ മത്സരം നടക്കുന്നത്. മുഹമ്മദ് റൈഫൽ ഇംഗ്ലണ്ട് ആരാധകൻ ആണെങ്കിൽ, ഷുമൈസ് പോർച്ചുഗലിെൻറയും മുഹമ്മദ് ഹക്കീൽ ഹൈസം ഫ്രാൻസിെൻറയും ബാസിം ബഷീർ അർജൻറീനയുടെയും ആരാധകരാണ്. വിസ കാലാവധി ഉള്ളതിനാൽ ഫിഫയുടെ കൗണ്ടർ വഴി ടിക്കറ്റ് ലഭിക്കുകയാണെങ്കിൽ കൂടുതൽ കളികൾ കാണാനും പദ്ധതി ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.