എ.എഫ്.സി അണ്ടര്‍ 16: ഇറാനോടും തോറ്റ് ഇന്ത്യ പുറത്ത്


മഡ്ഗാവ്: ഇറാനോടും തോറ്റ് ഇന്ത്യ എ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ് റൗണ്ടില്‍ പുറത്ത്. ‘എ’യിലെ അവസാന മത്സരത്തില്‍ 3-0ത്തിനായിരുന്നു തോല്‍വി. ക്വാര്‍ട്ടറില്‍ കടക്കാന്‍ ജയം അനിവാര്യമെന്ന നിലയിലായിരുന്നു ഇന്ത്യയിറങ്ങിയത്. എന്നാല്‍, ഇറാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഷറഫിയുടെ ഇരട്ട ഗോളും ഖാദിരിയുടെ ഒരു ഗോളും ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു. ഗ്രൂപ്പില്‍നിന്ന് ഇറാനും യു.എ.ഇയും ക്വാര്‍ട്ടറില്‍ കടന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.