എ.എഫ്.സി അണ്ടര്‍ 16: ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

ഫത്തോഡ (ഗോവ): എ.എഫ്.സി അണ്ടര്‍ 16 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആദ്യപകുതിയില്‍  മുന്നിട്ടുനിന്നശേഷം യു.എ.ഇയോടാണ് ഇന്ത്യന്‍ കുട്ടികള്‍ കീഴടങ്ങിയത്. ഫത്തോഡയിലെ നെഹ്റു സ്റ്റേഡിയത്തില്‍ മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ 3-2നാണ് യു.എ.ഇ ജയിച്ചത്. 12ാം മിനിറ്റില്‍ സഞ്ജീവ് സ്റ്റാലിനും 36ാം മിനിറ്റില്‍ ബോറിസ് സിങ്ങുമാണ് ആതിഥേയരുടെ ഗോള്‍ നേടിയത്. 33ാം മിനിറ്റില്‍ മനിയ അയ്ദ് യു.എ.ഇയുടെ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ മജീദ് റഷീദ്, അഹമ്മദ് ഫവാസി എന്നിവരുടെ ഗോള്‍ ഇന്ത്യയുടെ വിധിയെഴുതി. ഞായറാഴ്ച സൗദി അറേബ്യക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.