ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ളാസ്റ്റേഴ്സിന് തോൽവി

ഗുവാഹതി: കോച്ചും മാര്‍ക്വീ താരവും മാറിയിട്ടും കേരള ബ്ളാസ്റ്റേഴ്സിന്‍െറ കളിയില്‍ മാറ്റമില്ല. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയേടത്തുനിന്ന് തുടങ്ങിയ കേരള ടീം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ മൂന്നാം പതിപ്പിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി. സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ളാസ്റ്റേഴ്സിനെ തോല്‍പിച്ചത്.

55ാം മിനിറ്റില്‍ ജാപ്പനീസ് താരം കസൂമി യൂസയുടെ ബൂട്ടില്‍നിന്നായിരുന്നു നോര്‍ത് ഈസ്റ്റിന്‍െറ വിജയഗോള്‍. ഇടതുവിങ്ങിലൂടെ ഇന്ത്യന്‍ താരം സന്ദേശ് ജിങ്കാനെ മറികടന്ന് കുതിച്ച അര്‍ജന്‍റീനക്കാരന്‍ നികളസ് വെലസിന്‍െറ ക്രോസില്‍ ബ്ളാസ്റ്റേഴ്സ് നായകന്‍ ആരോണ്‍ ഹ്യൂസിനെയും ഇഷ്ഫാഖ് അഹ്മദിനെയും കടന്നത്തെിയ യൂസ കാല്‍വെച്ചപ്പോള്‍ ഗോള്‍വല കാത്ത ഗ്രഹാം സ്റ്റാക്കിനും ഒന്നും ചെയ്യാനായില്ല.

കളിയിലുടനീളം താളംകണ്ടത്തൊനാവാതെ ഉഴറിയ ബ്ളാസ്റ്റേഴ്സ് മധ്യനിര കളിമറന്നപ്പോള്‍ മുന്‍നിര പലപ്പോഴും കാഴ്ചക്കാരായിരുന്നു. ഹ്യൂസിന്‍െറ നേതൃത്വത്തിലുള്ള പ്രതിരോധവും പലപ്പോഴും പാളിയപ്പോള്‍ തുടക്കത്തില്‍ പരിഭ്രമം കാണിച്ച സ്റ്റാക്കാണ് മികച്ച രക്ഷപ്പെടുത്തലുമായി പരാജയഭാരം കുറച്ചത്.

നിക്കോളാസ് വെലസിന്റെ പാസ്സ് കറ്റ്‌സുമി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു......

Read more at: http://www.mathrubhumi.com/sports/specials/isl-2016/news/isl-inaugural-ceremony-kerala-blasters-vs-north-east-united-malayalam-news-1.1395210


4-4-2 ഫോര്‍മേഷനിലാണ് ബ്ളാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പല്‍ ആദ്യ മത്സരത്തില്‍ ടീമിനെ അണിനിരത്തിയത്. ഗോള്‍വലക്ക് കീഴില്‍ ഗ്രഹാം സ്റ്റാക്ക്. സെന്‍ട്രല്‍ ഡിഫന്‍സില്‍ ക്യാപ്റ്റനും മാര്‍ക്വീ താരവുമായ ആരോണ്‍ ഹ്യൂസിനൊപ്പം സെഡ്രിക് ഹെങ്ബര്‍ട്ട്. ഇടതുവിങ്ങില്‍ സന്ദേശ് ജിങ്കാനും വലതുവിങ്ങില്‍ റിനോ ആന്‍േറായുടെ അഭാവത്തില്‍ ഇഷ്ഫാഖ് അഹ്മദുമാണ് ഇറങ്ങിയത്. മധ്യനിരയില്‍ മെഹ്താബ് ഹുസൈനൊപ്പം ദിദിയര്‍ കാദിയോയും വിങ്ങുകളില്‍ അന്‍േറാണിയോ ജര്‍മനും വിനീത് റായിയും. മുന്‍നിരയില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനൊപ്പം മലയാളി താരം മുഹമ്മദ് റാഫി ഇടംപിടിച്ചു.

തുടക്കത്തില്‍ സ്വന്തം കാണികളുടെ ആരവത്തിനൊപ്പം നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് മുന്നേറിക്കളിച്ചപ്പോള്‍ ബ്ളാസ്റ്റേഴ്സ് ബാക്ക്ഫൂട്ടിലായിരുന്നു. കളി മെനയുന്നതില്‍ മിടുക്കനായ ഹോസു പ്രീറ്റോയുടെ അഭാവത്തില്‍ ലക്ഷണമൊത്ത പ്ളേമേക്കറില്ലാതെ ഇറങ്ങിയത് ബ്ളാസ്റ്റേഴ്സിന്‍െറ കളിയില്‍ കാണാനുണ്ടായിരുന്നു.

വലതുവിങ്ങിലൂടെ ഇടക്കിടെ ആക്രമിച്ച് കയറിയ ജര്‍മന്‍ ആണ് ഇടക്കെങ്കിലും എതിര്‍പ്രതിരോധത്തിന് ഭീഷണിയുയര്‍ത്തിയത്. പരിചയസമ്പന്നനായ സ്റ്റാക്ക് ഗോള്‍വലക്ക് മുന്നില്‍ പരിഭ്രമം കാണിച്ചപ്പോള്‍ രണ്ടുതവണ നോര്‍ത് ഈസ്റ്റിന് അവസരം തുറന്നെങ്കിലും ഗോളാക്കിമാറ്റാനായില്ല. നേരത്തേ വര്‍ണാഭ ചടങ്ങുകളുടെ അകമ്പടിയോടെയാണ് ഗുവാഹതി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മൂന്നാം പതിപ്പിന് തുടക്കമായത്.


ലീഗിനു പിന്നിലെ ചാലകശക്തിയായ നിത അംബാനിക്ക് പുറമെ ടീം ഉടമകളായ സചിന്‍ ടെണ്ടുല്‍കര്‍, അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, രണ്‍ബീര്‍ കപൂര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT