പ്രീമിയര്‍ ഫുട്സാല്‍ ലീഗിലേക്ക് ബ്രസീലിയന്‍ താരം ഫാല്‍ക്കാവോയും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രീമിയര്‍ ഫുട്സാല്‍ ലീഗിലേക്ക് സൂപ്പര്‍ താരം ഫാല്‍ക്കാവോയും. അലസാന്ദ്രോ റോസ വിയേറ എന്ന പേരുള്ള ഫാല്‍ക്കാവോ ഫുട്സാലിലെ പെലെ എന്നാണ് അറിയപ്പെടുന്നത്. അഞ്ചു വര്‍ഷത്തെ കരാറാണ് ഫാല്‍ക്കാവോയുമായി ഒപ്പിട്ടിരിക്കുന്നത്.

ബ്രസീലിന്‍െറ ഫുട്സാല്‍ ലോകകപ്പ് ചാമ്പ്യന്‍ ടീമിലെ അംഗമായിരുന്ന ഫാല്‍ക്കാവോ മികച്ച ഫുട്സാല്‍ താരത്തിനുള്ള പുരസ്കാരം നാലു തവണ നേടിയിട്ടുണ്ട്.
ഫാല്‍ക്കാവോയെ പ്രീമിയര്‍ ഫുട്സാല്‍ ലീഗിന് ലഭിക്കുന്ന വിലമതിക്കാനാകാത്ത സമ്മാനമാണെന്നും അദ്ദേഹം ആഗോളതലത്തില്‍ ഫുട്സാലിന്‍െറ അംബാസഡറാണെന്നും പ്രസിഡന്‍റ് ലൂയിസ് ഫിഗോ പറഞ്ഞു. ഫാല്‍ക്കാവോയുമായുള്ള കരാര്‍ പ്രീമിയര്‍ ഫുട്സാല്‍ ലീഗിന്‍െറ ആരംഭ സീസണ് ഗുണം ചെയ്യുമെന്ന് ചെയര്‍മാന്‍ സേവ്യര്‍ ബ്രിട്ടോ പറഞ്ഞു.

പ്രീമിയര്‍ ഫുട്സാല്‍ ലീഗില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ഫുട്സാല്‍ വളരുമെന്നും ഫാല്‍ക്കാവോ പറഞ്ഞു. നിലവില്‍ ബ്രസീല്‍ കിരിന്‍ എന്ന ടീമിനു വേണ്ടിയാണ് ഫാല്‍ക്കാവോ കളിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.