ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫുട്ബാള്‍ പ്രചാരം വര്‍ധിപ്പിക്കുന്നതിനും രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനും സര്‍ക്കാറുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ജപ്പാന്‍ തീരുമാനം. അടുത്ത വര്‍ഷം അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നതിന്‍െറ ഭാഗമായാണ് ഇത്തരമൊരു ആശയവുമായി ജപ്പാന്‍ മുന്നോട്ടു വന്നത്. ഇരു രാജ്യങ്ങളിലെയും ഫുട്ബാള്‍ വളര്‍ത്തുകയെന്ന ധാരണപ്രകാരം കളിക്കാരെയും പരിശീലകരെയും കായിക വിദഗ്ധരെയും കൈമാറ്റം ചെയ്യും. ഇതു സംബന്ധിച്ച് ധാരണപത്രം ഒപ്പുവെക്കും. കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ 12 അംഗ ജപ്പാന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. കായിക, വിദ്യാഭ്യാസ മന്ത്രി ഹാസെ ഹിറോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചക്കായി ഇന്ത്യയില്‍ എത്തിയത്. ഇരു രാജ്യങ്ങളും സൗഹൃദമത്സരങ്ങളും സംഘടിപ്പിക്കും. 2020 ടോക്യോ ഒളിമ്പിക്സിനു മുന്നോടിയായി 2014-2020 കാലയളവില്‍ 100 രാജ്യങ്ങളിലെ 100 കോടി ജനങ്ങളില്‍ സ്പോര്‍ട്സ് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജപ്പാന്‍ കായിക മന്ത്രാലയം തയാറാക്കിയ സ്പോര്‍ട്സ് ഫോര്‍ ടുമോറോ എന്ന പദ്ധതിയുടെ ഭാഗമായാണ് സംഘം ഇന്ത്യയിലുമത്തെിയത്. ഒക്ടോബറില്‍ ടോക്യോയില്‍ നടക്കുന്ന ലോക കായിക, സാംസ്കാരിക ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം സോനോവാള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.