Posted On
date_range Updated On
date_range ഫെഡറേഷന്‍ കപ്പ്: ജെജെയുടെ ഇരട്ട ഗോളില്‍ ബഗാന് ജയം
വാസ്കോ: ഇന്ത്യന്‍ ഫുട്ബാളിലെ മികച്ചതാരമായ ജെജെ ലാല്‍പെഖ്ലുവയുടെ ഇരട്ട ഗോളില്‍ ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന്‍െറ ആദ്യപാദ പ്രാഥമിക മത്സരത്തില്‍ മോഹന്‍ ബഗാന് ജയം. മുന്‍ ജേതാക്കളുടെ അങ്കത്തില്‍ സാല്‍ഗോക്കര്‍ ഗോവയെ 3-2നാണ് ബഗാന്‍ കീഴടക്കിയത്. ഒന്നാം മിനിറ്റില്‍ തന്നെ വലകുലുക്കിയ ജെജെ സാല്‍ഗോക്കറിന് ആദ്യപ്രഹരമേകി. പിന്നീട് പൊരുതിക്കളിച്ച സാല്‍ഗോക്കര്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു.മാര്‍ട്ടിന്‍ സ്കോട്ടും (26), കാല്‍വിന്‍ എംബാര്‍ഗയുമാണ് (32) ബഗാനെ ഞെട്ടിച്ചത്. പകരക്കാരന്‍ അഭിഷേക് ദാസ് 77ാം മിനിറ്റില്‍ ബഗാനെ ഒപ്പമത്തെിച്ചു. 85ാം മിനിറ്റില്‍ ജെജെ ഡബ്ള്‍ തികച്ചതോടെ കൊല്‍ക്കത്ത ടീം വിജയവുമുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.