ജാമി വാര്‍ഡിക്ക് ഇംഗ്ലീഷ് റൈറ്റേഴ്സ് പുരസ്കാരം

ലണ്ടന്‍: ഇംഗ്ളണ്ടിലെ ‘ഫുട്ബാള്‍ റൈറ്റേഴ്സ് അസോസിയേഷന്‍െറ’ മികച്ചതാരത്തിനുള്ള പുരസ്കാരം ലെസ്റ്റര്‍ സ്റ്റാര്‍സ്ട്രൈക്കര്‍ ജാമി വാര്‍ഡിക്ക്. സഹതാരങ്ങളായ റിയാദ് മെഹ്റസ്, എന്‍ഗൊലോ കാന്‍െറ എന്നിവരെ പിന്തള്ളിയാണ് വാര്‍ഡി 2015-16 സീസണിലെ മികച്ച ഇംഗ്ളീഷ് ഫുട്ബാളര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. ലെസ്റ്റര്‍സിറ്റിയെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ കിരീടത്തോടടുപ്പിച്ച പ്രകടനവുമായാണ് വാര്‍ഡി മികച്ചതാരമായത്. 22 ഗോളടിച്ച് ഗോള്‍വേട്ടക്കാരില്‍ മൂന്നാമതാണ് ഇംഗ്ളീഷ് താരം. ഏഴു ലെസ്റ്റര്‍ താരങ്ങളെയാണ് പുരസ്കാരപ്പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

‘സഹതാരങ്ങള്‍ക്ക് നന്ദി. അവരുടെകൂടി നേട്ടമാണിത്’ -പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ വാര്‍ഡി പറഞ്ഞു. ഒരാഴ്ചമുമ്പ് പ്രഖ്യാപിച്ച ഇംഗ്ളീഷ് പ്ളെയേഴ്സ് അസോസിയേഷന്‍ പുരസ്കാരം റിയാദ് മെഹറസിനായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.