ബഗാന്‍ കോച്ചിന്‍െറ വിലക്കില്‍ ഇളവ്

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മോഹന്‍ ബഗാന്‍ കോച്ച് സഞ്ജയ് സെന്നിന്‍െറ സസ്പെന്‍ഷനില്‍ ഇളവ്. ഐ ലീഗിലെ എട്ടു മത്സരങ്ങളില്‍ നിന്നുള്ള വിലക്ക് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നാലായി കുറക്കുകയായിരുന്നു. സഞ്ജയ് സെന്‍ നിരുപാധികം മാപ്പുപറഞ്ഞതോടെയാണ് എ.ഐ.എഫ്.എഫ് അയഞ്ഞത്. പത്ത് ലക്ഷം പിഴ അഞ്ച് ലക്ഷമായി കുറച്ചിട്ടുമുണ്ട്. എ.എഫ്.സി കപ്പിലെ തിരക്കുപിടിച്ച മത്സരക്രമത്തിനിടെ ഐ ലീഗ് മത്സരം മാറ്റണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാതിരുന്നതായിരുന്നു സഞ്ജയ് സെന്നിനെ പ്രകോപിപ്പിച്ചത്. അപ്പീല്‍ കമ്മിറ്റിയാണ് ശിക്ഷ കുറച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.