ടീമംഗത്തിന് പ്രതിഫലം നൽകിയില്ല; മുഹമ്മദന്‍സിനെതിരെ ഫിഫ നടപടി

ന്യൂഡല്‍ഹി: ടീമംഗത്തിന് പ്രതിഫലം നല്‍കാത്തതിന് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിനെതിരെ ഫിഫ അച്ചടക്ക നടപടി. കഴിഞ്ഞ സീസണില്‍ കളിച്ച സാമുവല്‍ ഷോറെയുടെ പരാതിയെ തുടര്‍ന്നാണ് ഫിച്ച അച്ചടക്ക സമിതി മുഹമ്മദന്‍സിന്‍െറ മൂന്ന് പോയന്‍റ് കുറക്കാന്‍ തീരുമാനിച്ചത്. നിലവില്‍, ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഈസ്റ്റ് കോണ്‍ഫറന്‍സ് ഗ്രൂപ്പില്‍ കളിക്കുന്ന കൊല്‍ക്കത്ത ക്ളബ് ഒന്നാം സ്ഥാനക്കാരായി ഫൈനല്‍ റൗണ്ടിലിടം നേടിയിട്ടുണ്ട്. 2013-14 സീസണിലാണ് ഇന്ത്യയിലെ ആദ്യ ക്ളബുകളിലൊന്നായ മുഹമ്മദന്‍സ് ഐ ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.