Posted On
date_range Updated On
date_range ബ്രസല്‍സ് ഭീകരാക്രമണം: ബെല്‍ജിയം-പോര്‍ചുഗല്‍ മത്സര വേദിമാറ്റി
ബ്രസല്‍സ്: 33 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ ബെല്‍ജിയം-പോര്‍ചുഗല്‍ സൗഹൃദ ഫുട്ബാള്‍ മത്സരവേദി മാറ്റി. 29ന് ബ്രസല്‍സില്‍ നടക്കേണ്ടിയിരുന്ന മത്സരം പോര്‍ചുഗലിലെ ലെറിയ നഗരത്തിലേക്കാണ് മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി മത്സരം റദ്ദാക്കിയതായി ബെല്‍ജിയം ഫുട്ബാള്‍ ഫെഡറേഷന്‍െറ അറിയിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് കളി പോര്‍ചുഗലില്‍ നടത്താന്‍ തീരുമാനമായത്. 29ന് തന്നെയാണ് മത്സരം. വിമാനത്താവളം ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ചൊവ്വാഴ്ച നടന്ന സ്ഫോടനത്തിനുപിന്നാലെ രണ്ടു ദിവസമായി ബെല്‍ജിയം ടീമിന്‍െറ പരിശീലനവും മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.