Posted On
date_range Updated On
date_range ലോകകപ്പ് ഫുട്ബാള്‍ യോഗ്യത: മാച്ച് ഗ്രൗണ്ടില്‍ ഇന്ത്യക്ക് പരിശീലന അനുമതിയില്ല
തെഹ്റാന്‍: ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാമത്സരത്തിന് ഇറാനിലത്തെിയ ടീം ഇന്ത്യക്ക് മാച്ച് ഗ്രൗണ്ടില്‍ പരിശീലനത്തിന് അനുമതിയില്ല. വ്യാഴാഴ്ച മത്സരം നടക്കുന്ന ആസാദി സ്റ്റേഡിയത്തില്‍ പരിശീലനം നിഷേധിച്ചതിനെതിരെ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ തുറന്നടിച്ചു. ഇറാന്‍ ടീം ബംഗളൂരുവിലത്തെിയപ്പോള്‍ മാച്ച് ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതേ മര്യാദ തിരിച്ചുംകാണിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ആതിഥേയരുടെ നടപടി ഞെട്ടിച്ചു -കോച്ച് പറഞ്ഞു. ഇറാന്‍ ദേശീയ ടീം പരിശീലനം നടത്തുന്നുവെന്ന കാരണത്താലാണ് ഇന്ത്യക്ക് അനുമതി നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.