Posted On
date_range Updated On
date_range പ്രീമിയര്‍ ലീഗിൽ ലെസെസ്റ്റര്‍ കുതിപ്പ് തുടരുന്നു
ലെസെസ്റ്റര്‍: കിങ് പവര്‍ മൈതാനത്തെ കരുത്തുറ്റ രാജാക്കന്മാരായ ലെസെസ്റ്റര്‍ സിറ്റി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു. പരിശീലക പദവിയില്‍ കയറിക്കൂടിയ റാഫേല്‍ ബെനിറ്റസിന്‍െറ ആദ്യമത്സരത്തില്‍ ന്യൂകാസിലിന് തോല്‍വി. ജപ്പാന്‍ താരം ഷിന്‍ജി ഒകസാക്കി 25ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ലെസെസ്റ്ററിന്‍െറ ജയം. ജാമി വാര്‍ഡിയുടെ പാസില്‍ നിന്നാണ് അക്രോബാറ്റിക് ഷോട്ടോടെ ഒകസാക്കി ലക്ഷ്യം കണ്ടത്. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍നിന്ന് ആറ് ജയം നേടിയ ലെസെസ്റ്റര്‍ 30 മത്സരങ്ങളില്‍ നിന്ന് 63 പോയന്‍റുമായി കുതിപ്പ് തുടരുകയാണ്. ലീഗില്‍ രണ്ടാമതുള്ള ടോട്ടന്‍ഹാം ഹോട്സ്പറിന് 58 പോയന്‍റുണ്ട്. ആഴ്സനല്‍ 29 മത്സരങ്ങളില്‍ നിന്ന് 52 പോയന്‍റുമായി മൂന്നാമതും മാഞ്ചസ്റ്റര്‍ സിറ്റി 51 പോയന്‍റുമായി നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.