കാണ്ടഹാര്‍: അഫ്ഗാന്‍ വനിതാ ടീമിന് രൂപകല്‍പന ചെയ്ത പുതിയ ജഴ്സി പുറത്തിറങ്ങി. പതിവ് ടീ ഷര്‍ട്ടിന് പുറമെ തലയും കൂടി മറക്കുന്നതാണ് ചുവപ്പ് നിറത്തിലുള്ള പുതിയ ജഴ്സി. ‘ഈ വേഷം അഫ്ഗാന്‍ ടീമിന്‍െറ ഐക്യരൂപമുള്ള വേഷമാണ്’. പതിനായിരക്കണക്കിന് അഫ്ഗാന്‍ സ്ത്രീകളുടെ റോള്‍ മോഡലാകുന്നതില്‍ അഭിമാനമാണുള്ളത്. എന്‍െറ വ്യക്തിത്വമാണിത് പ്രതിനിധാനം ചെയ്യുന്നത്.’ -ടീമിന്‍െറ മുന്‍ ക്യാപ്റ്റന്‍ ഖാലിദ പോപല്‍ പറഞ്ഞു.
ഡാനിഷ് വസ്ത്ര നിര്‍മാണ കമ്പനിയായ ഹമ്മലാണ് ഇവര്‍ക്കുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡെന്‍മാര്‍ക്, ലിത്വാനിയ തുടങ്ങിയ ദേശീയ ടീമുകള്‍ക്കും ഇവര്‍ വസ്ത്രം ഡിസൈന്‍ ചെയ്്തിട്ടുണ്ട്. അഫ്ഗാനിലെ വനിതകളെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ വളരെ അപകടം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ടീമിലെ ഒട്ടുമിക്ക കളിക്കാരും യൂറോപ്പിലാണ് താമസിക്കുന്നത്.
‘നമ്മെ സംബന്ധിച്ച് ഫുഡ്ബോള്‍ കളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും പുരുഷാധിപത്യം നിലനില്‍ക്കുന്ന രാജ്യത്തില്‍’- ഇതേ കുറിച്ച് പോപലിന്‍െറ കമന്‍റ് ഇങ്ങനെയായിരുന്നു. നിലവില്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് തലയില്‍ സ്കാര്‍ഫ് ധരിച്ച് ഫുട്ബോര്‍ കളിക്കുന്നത് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചില സമയത്ത് ഇത് അവരുടെ കണ്ണിലേക്ക് വീഴുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് പുതിയ ജഴ്സിയെ കുറിച്ചുള്ള ആലോചന വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.