Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത: രഹനേഷും റിനോയും സാധ്യതാ ടീമില്‍
ന്യൂഡല്‍ഹി: ഇറാനും തുര്‍ക്മെനിസ്താനുമെതിരായ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ രണ്ട് മലയാളികള്‍. നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് ഗോള്‍കീപ്പര്‍ ടി.പി. രഹനേഷ്, ബംഗളൂരു എഫ്.സി താരം റിനോ ആന്‍േറാ എന്നിവരാണ് 28 അംഗ സാധ്യതാ ടീമില്‍ ഇടംനേടിയത്. മാര്‍ച്ച് 24ന് തെഹ്റാനിലും 29ന് കൊച്ചിയിലുമാണ് മത്സരങ്ങള്‍.
ദേശീയ ക്യാമ്പ് 16ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കും. ഗുര്‍പ്രീത് സന്ധു, സന്ദേശ് ജിങ്കാന്‍, അര്‍ണബ് മൊണ്ഡല്‍, ആല്‍വിന്‍ ജോര്‍ജ്, ജെജെ ലാല്‍പെഖ്ലുവ, സുനില്‍ ഛെത്രി എന്നിവര്‍ ടീമിലുണ്ട്. കോഴിക്കോട് സ്വദേശിയായ രഹനേഷ് ആദ്യമായാണ് ഇന്ത്യന്‍ ക്യാമ്പിലത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.