Posted On
date_range Updated On
date_range മോശം പരാമര്‍ശം: ബഗാന്‍ കോച്ചിന് വിലക്കും പിഴയും
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനെതിരെ (എ.ഐ.എഫ്.എഫ്) മോശം പരാമര്‍ശം നടത്തിയതിന് മോഹന്‍ ബഗാന്‍ പരിശീലകന് വിലക്കും പിഴയും. സഞ്ജയ് സെന്നിനാണ് എട്ടു കളികളില്‍ വിലക്കും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. എ.എഫ്.സി കപ്പിന്‍െറ തിരക്കിനിടെ ഐ ലീഗ് തങ്ങളുടെ മത്സരം മാറ്റിവെക്കണമെന്ന് സഞ്ജയ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എ.ഐ.എഫ്.എഫ് ഇക്കാര്യം നിരസിച്ചതിന്‍െറ നിരാശയില്‍ പ്രതികരിച്ചതിനാണ് ശിക്ഷ. ഐ ലീഗിനിടെ റഫറിയെ തെറിവിളിച്ച ഷില്ളോങ് ലജോങ് ഗോള്‍കീപ്പിങ് കോച്ച് ഗംപെ റിമ്മിന് നാലു മത്സരങ്ങളില്‍ വിലക്കും 30000 രൂപ പിഴയും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.