Posted On
date_range Updated On
date_range അത്ലറ്റികോ വിജയക്കുതിപ്പ് തുടരുന്നു
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മഡ്രിഡ് ഡെര്‍ബി പിടിച്ചതിനു പിന്നാലെ അത്ലറ്റികോക്ക് മൂന്ന് ഗോള്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍ റയല്‍ സൊസീഡാഡിനെയാണ് ഏകപക്ഷീയമായ മൂന്ന് ഗോളിന് വീഴ്ത്തിയത്. കളിയുടെ എട്ടാം മിനിറ്റില്‍ എതിര്‍ ഡിഫന്‍ഡര്‍ ഡീഗോ റെയ്സിന്‍െറ സെല്‍ഫ് ഗോളിലൂടെയാണ് അത്ലറ്റികോ സ്കോര്‍ബോര്‍ഡ് ഇളക്കിയത്. അടുത്ത രണ്ട് ഗോളുകളും രണ്ടാം പകുതിയില്‍ സോള്‍ നിഗോസ് (46), അന്‍േറാണിയോ ഗ്രീസ്മാന്‍ (61) എന്നിവരിലൂടെയായിരുന്നു. കഴിഞ്ഞ കളിയില്‍ റയലിനെതിരെ വിജയ ഗോളും ഗ്രീസ്മാന്‍െറ വകയായിരുന്നു. ഇതോടെ, ഒന്നും രണ്ടും സ്ഥാനത്തുള്ള ബാഴ്സലോണയും (66) അത്ലറ്റികോയും (61) തമ്മിലെ പോയന്‍റ് വ്യത്യാസം അഞ്ചായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.