ഐ ലീഗ്: സാല്‍ഗോക്കറിന് രണ്ടാം ജയം

വാസ്കോ: തോങ്കോസിം ഹാവോകിപിന്‍െറ ഇരട്ട ഗോളില്‍ ഐ ലീഗ് സീസണില്‍ സാല്‍ഗോക്കറിന് രണ്ടാം ജയം. ഈസ്റ്റ്ബംഗാളിനെ 3-1നാണ് ഗോവന്‍ സംഘം വീഴ്ത്തിയത്. ചാമ്പ്യന്മാരായ മോഹന്‍ ബഗാനെ സ്പോര്‍ടിങ് ഗോവ 1-1ന് സമനിലയില്‍ തളച്ചു.  കളിയുടെ രണ്ടറ്റങ്ങളില്‍ ഹാവോകിപ് നേടിയ ഗോളുകളാണ് സാല്‍ഗോക്കറിന് നിര്‍ണായക ജയമൊരുക്കിയത്. കിക്കോഫിനു പിന്നാലെ എവേ ഗ്രൗണ്ടില്‍ ആക്രമിച്ചു കളിക്കാനൊരുങ്ങിയ ഈസ്റ്റ് ബംഗാള്‍ ഗോള്‍ വല നാലാം മിനിറ്റില്‍ തന്നെ ഹാവോകിപ് കുലുക്കി. രണ്ടാം ഗോള്‍ ഇഞ്ചുറി ടൈമിന്‍െറ രണ്ടാം മിനിറ്റിലായിരുന്നു.
ഇതിനിടയില്‍ 25ാം മിനിറ്റില്‍ റാന്‍റി മാര്‍ട്ടിന്‍സിന്‍െറ ഗോളിലൂടെ കൊല്‍ക്കത്തക്കാര്‍ സമനില നേടി തിരിച്ചുവരവ് നടത്തിയതോടെ കളി ആവേശത്തിലത്തെി. പക്ഷേ, 36ാം മിനിറ്റില്‍ കാവിന്‍ ബാര്‍ഗിന്‍െറ പെനാല്‍റ്റിഗോളിലൂടെ കളി വീണ്ടും സാല്‍ഗോക്കറിലേക്ക്. 78ാം മിനിറ്റില്‍ പ്രതിരോധ താരം സെഹ്നാജ് സിങ് പുറത്തായതോടെ പത്തുപേരുമായാണ് കൊല്‍ക്കത്തക്കാര്‍ കളിച്ചത്.
പത്ത് കളിയില്‍ എട്ട് പോയന്‍റ് നേടിയ സാല്‍ഗോക്കര്‍ എട്ടാം സ്ഥാനത്താണ്. ഒമ്പത് കളിയില്‍ 17 പോയന്‍േറാടെ ഈസ്റ്റ് ബംഗാള്‍ മൂന്നാമതും. മോഹന്‍ ബഗാന്‍ (22), ബംഗളൂരു എഫ്.സി (18) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT