Posted On
date_range Updated On
date_range ഹ്യൂമേട്ടന്‍ ഇക്കുറിയും കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സിലൂടെ മലയാളികളുടെ പ്രിയങ്കരനായി തീര്‍ന്ന കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിനെ അത്ലറ്റികോ കൊല്‍ക്കത്ത ഈ സീസണിലും നിലനിര്‍ത്തി. രണ്ട് ഹാട്രിക്കടക്കം 11 ഗോളുകള്‍ അടിച്ച ഹ്യൂം കഴിഞ്ഞ സീസണില്‍ അത്ലറ്റികോയെ സെമിയിലത്തെിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ ഹ്യൂമിനൊപ്പം കളംവാണ വിദേശതാരങ്ങളായ സ്പാനിഷ് താരം തിരി, ദക്ഷിണാഫ്രിക്കക്കാരനായ സമീഗ് ഡൗട്ടി, ബോട്സ്വാനയുടെ ഒഫന്‍റ്സെ നാറ്റോ എന്നിവരെയും അത്ലറ്റികോ നിലനിര്‍ത്തി. ഷില്‍ട്ടണ്‍ പോള്‍, ദേബ്ജിത് മജുംദാര്‍, പ്രീതം കോട്ടല്‍ എന്നിവരും കൊല്‍ക്കത്തക്കായി ബൂട്ടണിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.