ബ്ളാസ്റ്റേഴ്സില്‍ ബൂട്ടണിയാന്‍ പ്രശാന്ത്

കോഴിക്കോട്: അടുത്ത മാസം കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ ടീം ക്യാമ്പില്‍ ചേരുന്നതിന്‍െറ ആവേശത്തിലാണ് കോഴിക്കോട്ടുകാരന്‍ കെ. പ്രശാന്ത്. ഐ.എസ്.എല്‍ മൂന്നാം സീസണിലേക്കുള്ള കേരള ബ്ളാസ്റ്റേഴ്സ് ടീമില്‍ കഴിഞ്ഞദിവസമാണ് പ്രശാന്തിനെ ഉള്‍പ്പെടുത്തിയത്. കോഴിക്കോട് സെന്‍റ് ജോസഫ്സ് ദേവഗിരി കോളജില്‍ ഒന്നാം വര്‍ഷ ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥിയായ പ്രശാന്ത് ആഗസ്റ്റ് അവസാനത്തോടെ ബ്ളാസ്റ്റേഴ്സിനൊപ്പം ചേരും. ബ്ളാസ്റ്റേഴ്സില്‍ കളിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അന്തിമ ഇലവനില്‍ ഇടംപിടിക്കാനാണ് ശ്രമമെന്നും പ്രശാന്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.

അത്ലറ്റിക്സില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുള്ള പ്രശാന്ത് പിന്നീട് ഫുട്ബാളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. സ്കൂള്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തിട്ടുള്ള ജ്യേഷ്ഠന്‍ പ്രമോദും പ്രശാന്തിന് പ്രചോദനമായി. 2015ല്‍ നേപ്പാളില്‍ നടന്ന അണ്ടര്‍ 19 സാഫ് കപ്പിലും മലേഷ്യയില്‍ നടന്ന എഫ്.ഐ.സിയിലും ഇന്ത്യക്കായി പ്രശാന്ത് ബൂട്ടണിഞ്ഞിട്ടുണ്ട്. 2014ല്‍ അണ്ടര്‍ 19 ഐ ലീഗില്‍ വിജയികളായ ഗോവ എലീറ്റ് അക്കാദമി ടീമിലുമുണ്ടായിരുന്നു. അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകളില്‍ കേരളത്തിനുവേണ്ടിയും കളിച്ചു. പാറോപ്പടി മില്ളേനിയം റോഡ് വില്ലങ്ങാട്ടുപറമ്പില്‍ വീട്ടില്‍ റിട്ട. കരസേന ഉദ്യോഗസ്ഥനായ മോഹന്‍ദാസിന്‍െറയും പ്രഭാവതിയുടെയും മകനാണ് പ്രശാന്ത്. പ്രമോദ്, നന്ദന എന്നിവരാണ് പ്രശാന്തിന്‍െറ സഹോദരങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.