Posted On
date_range Updated On
date_range മെസ്സിയും ഇനിയേസ്റ്റയും തുര്‍ക്കി യാത്ര റദ്ദാക്കി; സൗഹൃദ മത്സരം ഉപേക്ഷിച്ചു
ബാഴ്സലോണ: പട്ടാള അട്ടിമറി ശ്രമത്തിനു പിന്നാലെ ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി തുര്‍ക്കിയില്‍ നടക്കേണ്ട ചാരിറ്റി മാച്ചില്‍നിന്ന് പിന്മാറി. ശനിയാഴ്ച നടക്കേണ്ടിയിരുന്ന മത്സരവും റദ്ദാക്കി. മുന്‍ ബാഴ്സലോണ താരം സാമുവല്‍ എറ്റൂവിന്‍െറ നേതൃത്വത്തില്‍ തുര്‍ക്കിയിലെ അന്‍റാലിയയില്‍ സംഘടിപ്പിക്കുന്ന ചാരിറ്റി ഫുട്ബാളില്‍ പങ്കെടുക്കാന്‍ മെസ്സിയും ആന്ദ്രെ ഇനിയേസ്റ്റയും സ്പെയിനില്‍നിന്ന് യാത്രപുറപ്പെടാനിരിക്കെയാണ് പട്ടാള അട്ടിമറി വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ ഇരുവരുടെയും യാത്ര റദ്ദാക്കിയതായി ബാഴ്സലോണ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, മത്സരത്തിനായി നേരത്തെയത്തെിയ ബാഴ്സയുടെ തുര്‍ക്കി താരം അര്‍ദ ടുറാന്‍, മുന്‍ താരങ്ങളായ കാര്‍ലസ് പുയോള്‍, ഡെകോ, എറിക് അബിദാല്‍ എന്നിവര്‍ മടങ്ങാനാവാതെ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.