പ്രാതിക് ചൗധരി  കേരള ബ്ലാസ്റ്റേഴ്സില്‍

കൊച്ചി: പ്രതിരോധനിര താരം പ്രാതിക് ചൗധരി കേരള ബ്ളാസ്റ്റേഴ്സിലൂടെ ഐ.എസ്.എലില്‍ അരങ്ങേറ്റം കുറിക്കും. മോഹന്‍ ബഗാന്‍, മുംബൈ എഫ്.സി, എയര്‍ ഇന്ത്യ എന്നീ ടീമുകള്‍ക്കുവേണ്ടി ഐ ലീഗില്‍ മികച്ചപ്രകടനം നടത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് കേരള ടീമിലേക്ക് പരിഗണിച്ചത്. 2012ല്‍ സിംഗപ്പൂരും വിയറ്റ്നാമുമായുള്ള സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്‍െറ സാധ്യതാ പട്ടികയില്‍ പ്രാതികിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കുമൂലം കളിക്കാനിറങ്ങിയില്ല. പ്രാതിക് കഴിവുള്ള താരമാണെന്ന് ബ്ളാസ്റ്റേഴ്സ് സി.ഇ.ഒ വീരന്‍ ഡിസില്‍വ പറഞ്ഞു. ഐ ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ പ്രാതികിന് കഴിഞ്ഞിട്ടുണ്ട്. ബ്ളാസ്റ്റേഴ്സ് കുടുംബത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഡിസില്‍വ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.