Posted On
date_range Updated On
date_range ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍
ലണ്ടന്‍: ആദ്യപാദത്തില്‍ എവര്‍ട്ടനോട് 2-1ന് തോറ്റിട്ടും രണ്ടാംപാദത്തില്‍ ശക്തമായി തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പ് ഫൈനലില്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് അഗ്രഗേറ്റില്‍ 4-3ന് മുന്നിലത്തെിയാണ് മാനുവല്‍ പെല്ലിഗ്രിനിയുടെ സംഘം ലിവര്‍പൂളുമായി ഏറ്റുമുട്ടാന്‍ യോഗ്യതനേടിയത്. 18ാം മിനിറ്റില്‍ ബാര്‍ക്ലിയിലൂടെ മുന്നിലത്തെിയ എവര്‍ട്ടന്‍ 3-1ന്‍െറ അഗ്രഗേറ്റ് ലീഡ് നേടിയശേഷമാണ് മത്സരം കൈവിട്ടത്. 24ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ ഒപ്പമത്തെിയ സിറ്റി, രണ്ടാംപകുതിയില്‍ ഇരട്ടഗോളിലൂടെ മുന്നിലത്തെി. 70ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയ്ന്‍, 76ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ എന്നിവരിലൂടെയാണ് ഗോള്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.