മാനുവല്‍ നോയര്‍ മൂന്നാംതവണയും ലോകത്തെ മികച്ച ഗോള്‍കീപ്പര്‍

മ്യൂണിക്: തുടര്‍ച്ചയായി മൂന്നാംതവണയും ലോകത്തെ ഏറ്റവുംമികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം ജര്‍മന്‍ ദേശീയ ടീമിന്‍െറയും ബയേണ്‍ മ്യൂണിക്കിന്‍െറയും വലകാക്കുന്ന മാനുവല്‍ നോയര്‍ക്ക്. ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബാള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്‍േറതാണ് ഈ ബഹുമതി. 188 പോയന്‍റ് നേടിയാണ് ജര്‍മനിയുടെ ലോകചാമ്പ്യന്‍ ഗോളി ഈ വര്‍ഷത്തെ മികച്ച താരമായത്. ഇറ്റലിയുടെ ജിയാന്‍ ലൂയിജി ബുഫണ്‍ ആണ് റണ്ണറപ്പ്. ഹാട്രിക് നേട്ടവുമായി മറ്റൊരു ജര്‍മന്‍കാരനായ ഒലിവര്‍ ഖാന്‍, ലൂയിസ് ചിലാവര്‍ട്ട്, വാള്‍ട്ടന്‍ സെംഗ എന്നിവര്‍ക്കൊപ്പമാണ് നോയറുടെ സ്ഥാനം. കഴിഞ്ഞ സീസണില്‍ 25 ക്ളീന്‍ഷീറ്റുകള്‍ കടന്ന നോയറുടെ മികവില്‍ ബയേണ്‍ ബുണ്ടസ് ലിഗ കിരീടവും നിലനിര്‍ത്തി. സ്പെയിനിന്‍െറ ഐകര്‍ കസീയസ് തുടര്‍ച്ചയായി അഞ്ചുതവണയും ബുഫണ്‍ നാലുതവണയും മികച്ചഗോളിക്കുള്ള പുരസ്കാരം നേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.