മലപ്പുറം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ളബായ കേരള ബ്ളാസ്റ്റേഴ്സിന്‍െറ അഞ്ചാമത്തെ ഫുട്ബാള്‍ സ്കൂള്‍ ജനുവരി 16ന് മലപ്പുറത്ത് ആരംഭിക്കും. കളിമികവുള്ള കുട്ടികളെ കണ്ടത്തെി മികച്ച പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. കോട്ടപ്പടി ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ തുടങ്ങുന്ന ഫുട്ബാള്‍ സ്കൂളിലേക്ക് ബുധനാഴ്ച മുതല്‍ പ്രവേശം നല്‍കും. 2003നും 2007നും ഇടയില്‍ ജനിച്ചവരെയാണ് പരിഗണിക്കുക.
നിലവില്‍ കൊച്ചി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ സ്കൂളുകളുള്ളത്. ബ്ളാസ്റ്റേഴ്സിന്‍െറ ഗ്രാസ് റൂട്ട് കോച്ച് ടെറി ഫെലാന്‍െറ നേതൃത്വത്തിലാണ് പരിശീലനം. ഗ്രാസ് റൂട്ട് പ്രോഗ്രാം പാര്‍ട്ണറായ പ്രോഡിജി സ്പോര്‍ട്സുമായി ചേര്‍ന്നുള്ള പദ്ധതിയാണിത്. അവധി ദിവസങ്ങളിലായിരിക്കും പരിശീലനം. ഫോണ്‍: 9567291826, 8113019990.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.