ബാഴ്സക്കും മെസ്സിക്കും ഹാപ്പി ന്യൂ ഇയർ

ബാഴ്സലോണ: ലാ ലിഗയിലെ 12ാം ജയത്തോടെ ഒന്നാമന്‍മാരായി ബാഴ്സയുടെ പുതുവര്‍ഷാഘോഷം. ബാഴ്സ കുപ്പായത്തില്‍ 500ാം മത്സരത്തിനിറങ്ങിയ ലയണല്‍ മെസ്സിക്കും സന്തോഷ പുതുവര്‍ഷം. റയല്‍ ബെറ്റിസിനെ 4-0ന് തകര്‍ത്ത മത്സരത്തിലാണ് ക്ളബും മെസ്സിയും നാഴികക്കല്ല് തൊട്ടത്. ഒപ്പം കലണ്ടര്‍ വര്‍ഷത്തില്‍ ബാഴ്സയുടെ ഗോള്‍ നേട്ടം 180ലുമത്തെി.  സ്പാനിഷ് ഫുട്ബാളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പിറക്കുന്ന ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോഡാണ് റയല്‍ മഡ്രിഡില്‍ നിന്നും (178 ഗോള്‍, 2014) ബാഴ്സ സ്വന്തമാക്കിയത്.
29ാം മിനിറ്റില്‍ എതിരാളി സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ ബാഴ്സക്കുവേണ്ടി മെസ്സി 33ാം മിനിറ്റില്‍  സ്കോര്‍ ചെയ്തു. 46, 83 മിനിറ്റില്‍ ലൂയി സുവാരസിലൂടെ വലകുലുക്കിയാണ് സ്പാനിഷ് ചാമ്പ്യന്മാര്‍ പുതു ചരിത്രമെഴുതിയത്. 16 കളിയില്‍ ബാഴ്സക്കും, 17 കളിയില്‍ അത്ലറ്റികോ മഡ്രിഡിനും 38 പോയന്‍റാണുള്ളത്. റയല്‍ മഡ്രിഡ് (36) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാഴ്സ കുപ്പായത്തിലെ 500ാം കളിയില്‍ 425ാം ഗോളാണ് മെസ്സി നേടിയത്. മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മഡ്രിഡ് 2-0ത്തിന് റയോ വയ്യെകാനോയെ തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.