ഇന്‍റര്‍ മിലാനെ വീഴ്ത്തി യുവന്‍റസ്

ടൂറിന്‍: ഇറ്റാലിയന്‍ സീരി ‘എ’ കിരീടപ്പോരാട്ടത്തില്‍ ചാമ്പ്യന്മാരായ യുവന്‍റസ് നാല് പോയന്‍റ് മുന്നില്‍. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഇറ്റാലിയന്‍ ഡെര്‍ബിയില്‍ പാരമ്പര്യവൈരികളായ ഇന്‍റര്‍ മിലാനെ മറുപടിയില്ലാത്ത രണ്ടുഗോളിന് വീഴ്ത്തിയാണ്  യുവന്‍റസ് ലീഡുയര്‍ത്തിയത്. കളിയുടെ 47ാം മിനിറ്റില്‍ ലെനാര്‍ഡോ ബനൂചിയും, 84ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ അല്‍വാരോ മെറാറ്റയുമാണ് യുവന്‍റസിന് വിജയമൊരുക്കിയത്. ഇതോടെ, 27 കളിയില്‍ 61 പോയന്‍റുമായി യുവന്‍സ് കിരീടപ്പോരാട്ടത്തില്‍ ലീഡു നേടിയത്. 26 കളിയില്‍ 57 പോയന്‍റുള്ള നാപോളി രണ്ടും, 27ല്‍ 53 പോയന്‍റുള്ള എ.എസ് റോമ മൂന്നും സ്ഥാനത്തുമാണ്. അതേസമയം, മോശം ഫോം തുടരുന്ന ഇന്‍റര്‍ മിലാന്‍ അഞ്ചാം സ്ഥാനത്താണുള്ളത്. മറ്റു മത്സരങ്ങളില്‍ സാംദോറിയ 2-0ത്തിന് ഫ്രോസിനോണിനെയും, ഉദ്നിസെ 2-0ത്തിന് ഹെല്ലസ് വെറോണയെയും തോല്‍പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.