വിയര്‍ത്തെങ്കിലും ലാസ് പാല്‍മാസിനെയും വീഴ്ത്തി ബാഴ്സ

ലാസ് പാല്‍മാസ്: അല്‍പം വിയര്‍ത്തെങ്കിലും ചെറുമീനുകളായ ലാസ് പാല്‍മാസിനെയും തോല്‍പിച്ച് സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണ കുതിപ്പ് തുടരുന്നു. സുവാരസിന്‍െറയും നെയ്മറിന്‍െറയും ഗോളുകളുടെ കരുത്തില്‍ 2-1നാണ് ബാഴ്സ ജയിച്ചുകയറിയത്. ലീഗില്‍ ഏറെ താഴെയായ ലാസ് പാല്‍മാസിനുവേണ്ടി വില്യന്‍ ജോസാണ് വലകുലുക്കിയത്. ചാമ്പ്യന്‍സ് ലീഗ് മത്സരം മുന്നില്‍കണ്ട് പ്രതിരോധത്തില്‍ പ്രമുഖരായ ജെറാര്‍ഡ് പിക്വെും സെര്‍ജിയോ ബസ്ക്വറ്റ്സിനും വിശ്രമം നല്‍കിയാണ് ബാഴ്സ ഇറങ്ങിയത്.

ലോക ചാമ്പ്യന്മാരായ എതിരാളികളാണെന്ന ഭയമേതുമില്ലാതെ കളിച്ച ആതിഥേയര്‍ പിക്വെുടെ അഭാവം മുതലാക്കി തുടക്കം മുതല്‍ ബാഴ്സക്ക് തലവേദന സൃഷ്ടിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, ആറാം മിനിറ്റില്‍തന്നെ സുവാരസ് വലകുലുക്കിയതോടെ ചാമ്പ്യന്‍ ടീമിന് അനായാസ ജയം എന്ന പ്രതീക്ഷ കൈവന്നു. എന്നാല്‍, നാലു മിനിറ്റിനകം വില്യന്‍ ജോസിലൂടെ പാല്‍മാസ് സമനില പിടിച്ചു. എന്നാല്‍, 39ാം മിനിറ്റില്‍ നെയ്മറിലൂടെ ബാഴ്സ മുന്നില്‍  കടക്കുന്നത് കണ്ട് നിരാശരാകാനായിരുന്നു ആതിഥേയ ഗാലറികളുടെ വിധി. പക്ഷേ, കൂടുതല്‍ ഗോളുകള്‍ നേടാന്‍ ബാഴ്സയെ അനുവദിക്കാതിരുന്ന പാല്‍മാസ്, തങ്ങളുടേതായ ഗോള്‍ശ്രമങ്ങളിലൂടെ അവരെ പരീക്ഷിക്കുകയും ചെയ്തു. ഈ ജയത്തോടെ ഒന്നാമതുള്ള ബാഴ്സക്ക് 25 മത്സരങ്ങളില്‍നിന്ന് 63 പോയന്‍റായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.