????????? ?????? ????????????? ???? ??? ??????? ???????????? ???????? ???????????? ??????? ???????????????

ബേണ്‍സിനും സ്മിത്തിനും സെഞ്ച്വറി; ഓസീസ് മികച്ച നിലയില്‍

ക്രൈസ്റ്റ്ചര്‍ച്ച്: അതിവേഗ സെഞ്ച്വറിയുമായി രണ്ടാം ടെസ്റ്റിന്‍െറ ആദ്യദിനം ബ്രണ്ടന്‍ മക്കല്ലവും ന്യൂസിലന്‍ഡും സ്വന്തമാക്കിയെങ്കില്‍ രണ്ടാം ദിനത്തില്‍ ആസ്ട്രേലിയക്ക് മുന്നേറ്റം. ഓപണര്‍ ജോ ബേണ്‍സിന്‍െറയും (170) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്‍െറയും (138) സെഞ്ച്വറികളുടെ ബലത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 363 എന്ന നിലയിലാണ് ഓസീസ് ദിവസത്തിലെ കളി അവസാനിപ്പിച്ചത്. ന്യൂസിലന്‍ഡിന്‍െറ ആദ്യ ഇന്നിങ്സ് സ്കോറായ 370ന് ഒപ്പമത്തൊന്‍ ഓസീസിന് ഏഴു റണ്‍സ് കൂടി മതി.

മക്കല്ലത്തിന്‍െറ തട്ടുപൊളിപ്പന്‍ ബാറ്റിങ് നിറഞ്ഞ ആദ്യ ദിനത്തില്‍നിന്ന് വ്യത്യസ്തമായി ശക്തമായ പ്രതിരോധം പുറത്തെടുത്താണ് ബേണ്‍സും സ്മിത്തും സെഞ്ച്വറികളിലേക്ക് മുന്നേറിയത്. ഒന്നിന് 57 എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് അധികം വൈകാതെ ഉസ്മാന്‍ ഖ്വാജയെ (24) നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബേണ്‍സും സ്മിത്തും ഇന്നിങ്സ് മുന്നോട്ടുനീക്കുന്ന ജോലി ഏറ്റെടുത്തതോടെ ഓസീസ് സുരക്ഷിത തീരത്തായി. ഉച്ചഭക്ഷണത്തിനുശേഷമുള്ള സെഷനില്‍ 191 പന്തുകളില്‍നിന്നാണ് ബേണ്‍സ് സെഞ്ച്വറി തികച്ചത്.

ചായ ഇടവേളക്കുശേഷം 195 പന്തില്‍ സ്മിത്തിന്‍െറ ശതകവും പിറന്നു. തുടര്‍ന്ന് നഷ്ടമൊന്നുമില്ലാതെ ഓസീസ് തിരിച്ചുകയറുമെന്ന് തോന്നിയ ഘട്ടത്തില്‍ 321 പന്തില്‍ 170 റണ്‍സുമായി ബേണ്‍സ് വീണു. 20 ഫോറുകളാണ് താരം അടിച്ചെടുത്തത്. ഓസീസ് സ്കോര്‍ 356ല്‍ നില്‍ക്കുമ്പോഴായിരുന്നു നീല്‍ വാഗ്നറിന്‍െറ പന്തില്‍ ഗുപ്റ്റില്‍ പിടിച്ച് ബേണ്‍സിന്‍െറ പുറത്താകല്‍.ഓസീസ് സ്കോറില്‍ ഒരു റണ്‍സ് കൂടി ചേര്‍ന്ന ഒരു ഓവറിനപ്പുറം അതേ രീതിയില്‍ വാഗ്നറിന്‍െറ പന്തില്‍ ഗുപ്റ്റില്‍ പിടിച്ച് സ്മിത്തും പുറത്തായി. 241 പന്തില്‍  138 റണ്‍സുമായി തിരിച്ചുകയറിയ സ്മിത്ത് 17 ബൗണ്ടറികള്‍ നേടി. സ്റ്റംപെടുക്കുമ്പോള്‍ ആദം വോഗ്സും (2) നഥാന്‍ ലിയോണും (4) ആണ് ക്രീസില്‍. ന്യൂസിലന്‍ഡിനായി ട്രെന്‍റ് ബൗള്‍ട്ടും വാഗ്നറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.