ബ്യൂണസ് അയേഴ്സ്: ഫുട്ബാള്‍ കളിയില്‍ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ കളിക്കാരന്‍ വെടിവെച്ചു കൊന്നു. 48കാരനായ റഫറി സീസര്‍ ഫ്ളോഴ്സ് ആണ് മരിച്ചത്. അര്‍ജന്‍റീനയിലെ കൊര്‍ദോബ സംസ്ഥാനത്താണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്.
ചുവപ്പ് കാര്‍ഡ് കാണിച്ച കളിക്കാരന്‍ ഉടന്‍ പുറത്തേക്ക് പോവുകയും ബാഗില്‍ നിന്ന് തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നുവെന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. തലയിലും നെഞ്ചിലും കഴുത്തിലുമായി വെടിയേറ്റ റഫറി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
മുമ്പും ഇത്തരത്തിലുളള സംഭവങ്ങള്‍ ഫുട്ബാള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചുവപ്പ് കാര്‍ഡ് കാണിച്ചതിനെതുടര്‍ന്ന് റഫറിക്ക് മര്‍ദനമേറ്റിരുന്നു. കഴിഞ്ഞ മാസം റിവര്‍ പ്ളേറ്റോയും ബോക്കോ ജൂനിയേഴ്സും തമ്മിലുളള സൗഹൃദ മത്സരത്തിലൂം അഞ്ച് കളിക്കാരെ പുറത്താക്കിയ റഫറിയെ മറ്റു നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.