Posted On
date_range Updated On
date_range ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: ചാമ്പ്യന്മാര്‍ക്ക് തോല്‍വിത്തുടക്കം
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന് അട്ടിമറിയോടെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ലെസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. പ്രമോഷന്‍ കിട്ടിയത്തെിയ ഹള്‍ സിറ്റിയാണ് 2-1ന് ക്ളോഡിയോ റാനിയേരിയുടെ സംഘത്തെ തോല്‍പിച്ചത്. താല്‍ക്കാലിക പരിശീലകന്‍ മൈക്ക് ഫെലാന്‍െറ കീഴിലിറങ്ങിയ ഹള്‍ ആണ് ആദ്യ പകുതിയുടെ ഇഞ്ചുറിസമയത്ത് മനോഹര ഗോളിലൂടെ സീസണിലെ ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. ആഡമ ദിയമന്‍റിയും ആബേല്‍ ഹെര്‍ണാണ്ടസും ചേര്‍ന്നുള്ള ബൈസിക്കിള്‍ കിക്കില്‍ പിറന്ന ഗോളിന് ദിയമന്‍റിയായിരുന്നു അവകാശി. രണ്ടാം പകുതി തുടങ്ങിയയുടന്‍ റിയാദ് മെഹ്റസിന്‍െറ പെനാല്‍റ്റി ഗോളില്‍ ലെസ്റ്റര്‍ ഒപ്പമത്തെി. എന്നാല്‍, 57ാം മിനിറ്റില്‍ റോബര്‍ട്ട് സ്നോഡ്ഗ്രാസ് ടൈഗേഴ്സിന് വിജയം സമ്മാനിച്ച ഗോള്‍ നേടി. സ്റ്റാര്‍ സ്ട്രൈക്കര്‍ ജാമി വാര്‍ഡി നിറംമങ്ങിയതാണ് ഫോക്സസിന് തിരിച്ചടിയായത്.
മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വെസ്റ്റ് ബ്രോംവിച്ചിനോട് 0-1ന് തോറ്റു. സ്വാന്‍സീ സിറ്റി ഇതേ സ്കോറിന് ബേണ്‍ലിയെയും കീഴടക്കി. എവര്‍ട്ടണ്‍- ടോട്ടന്‍ഹാം, മിഡില്‍സ്ബറോ- സ്റ്റേറാക് സിറ്റി, സതാംപ്ടണ്‍- വാറ്റ്ഫോഡ് മത്സരങ്ങള്‍ 1-1ന് സമനിലയിലായി.
മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വെസ്റ്റ് ബ്രോംവിച്ചിനോട് 0-1ന് തോറ്റു. സ്വാന്‍സീ സിറ്റി ഇതേ സ്കോറിന് ബേണ്‍ലിയെയും കീഴടക്കി. എവര്‍ട്ടണ്‍- ടോട്ടന്‍ഹാം, മിഡില്‍സ്ബറോ- സ്റ്റേറാക് സിറ്റി, സതാംപ്ടണ്‍- വാറ്റ്ഫോഡ് മത്സരങ്ങള്‍ 1-1ന് സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.