സെനഗല്‍ മിഡ്ഫീല്‍ഡര്‍ ഒൗസിന്‍ ഡോയെ ബ്ളാസ്റ്റേഴ്സില്‍

കൊച്ചി: സെനഗല്‍ പ്രതിരോധനിരയിലെ മിഡ്ഫീല്‍ഡര്‍ ഒൗസിന്‍ ഡോയെയുമായി ഐ.എസ്.എല്ലിനുവേണ്ടി കേരള ബ്ളാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടു. പ്രതിരോധ താരമായ ഒൗസിന്‍ ഡോയെ മിഡ്ഫീല്‍ഡറായും സെന്‍റര്‍ ബാക് ആയും കളിക്കാറുണ്ട്. ബെല്‍ജിയത്തില്‍ എസ്.വി സുള്‍ട്ടെ വെയര്‍ജെമിന് വേണ്ടി 2013ല്‍ കളി തുടങ്ങിയ ഡോയെ ആര്‍.ഡബ്ള്യു.ഡി.എം ബ്രസല്‍ എഫ്.സി, വൈറ്റ് സ്റ്റാര്‍ ബ്രസല്‍ എന്നിവക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ക്ളബ് ഫുട്ബാളില്‍ 74 മത്സരങ്ങളില്‍ ആറ് ഗോളുകള്‍ നേടി, രണ്ട് ഗോളുകള്‍ക്ക് പിന്തുണ നല്‍കി.ഇന്ത്യയില്‍ ആദ്യമാണെന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പറഞ്ഞ ഒൗസിന്‍ ഡോയെ, തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദിയുണ്ടെന്നും മഞ്ഞ ജേഴ്സിയണിഞ്ഞ് ഐ.എസ്.എല്ലിനുവേണ്ടി കളിക്കാന്‍ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.