35 വയസ്സ് കഴിഞ്ഞവര്‍ക്കും ജില്ലാ ലീഗ് മത്സരങ്ങളില്‍ കളിക്കാം

കണ്ണൂര്‍: 35 വയസ്സിന് മുകളിലുള്ളവര്‍ക്ക് ജില്ലാ ലീഗുകളില്‍ കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം കേരള ഫുട്ബാള്‍ അസോസിയേഷന്‍ (കെ.എഫ്.എ) ഉപേക്ഷിച്ചു. കൊച്ചിയില്‍ നടന്ന സ്പെഷല്‍ ജനറല്‍ ബോഡിയോഗമാണ് തീരുമാനം തള്ളിയത്. പ്രായഭേദമന്യേ ജനം ഇഷ്ടപ്പെടുന്ന ഫുട്ബാള്‍കളിക്ക് പ്രായപരിധി നിശ്ചയിക്കുന്നത് ശരിയല്ളെന്നും കായികക്ഷമതയുള്ളിടത്തോളം കളിക്കാര്‍ക്ക് പ്രഫഷനല്‍ ഫുട്ബാളില്‍ തുടരാന്‍  അവകാശമുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കളിക്കാര്‍ക്ക് പ്രായപരിധി വെക്കുന്നതിനെ എതിര്‍ത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് അഭിപ്രായം പിന്‍വലിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുത്തിയത്. എന്നാല്‍, കൊല്ലം, വയനാട് ജില്ലകള്‍ 35 കഴിഞ്ഞവരെ വിലക്കണമെന്നുള്ള വാദത്തില്‍ ഉറച്ചുനിന്നു. കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ കോട്ടയം, വയനാട്, പാലക്കാട് ജില്ലകളായിരുന്നു പ്രായപപരിധി നിശ്ചയിക്കുന്നതിനെ കൂടുതല്‍ അനുകൂലിച്ചത്. ചര്‍ച്ചകളുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനങ്ങളില്‍നിന്ന് പിന്‍വലിഞ്ഞെങ്കിലും വയനാട് എതിര്‍പ്പില്‍ ഉറച്ചുനിന്നു. വയനാടിന്‍െറ വിയോജിപ്പോടെതന്നെ കളിക്കാര്‍ക്കുള്ള വിലക്ക് നീക്കുകയായിരുന്നു.
കെ.എഫ്.എയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിലാണ് ജില്ലാ ലീഗുകളില്‍ കളിക്കാര്‍ക്ക് പ്രായപരിധി നിശ്ചയിച്ചത്. പുതുതലമുറക്ക് അവസരം നല്‍കുന്നതിനും ലീഗ് മത്സരങ്ങള്‍ ആകര്‍ഷകമാക്കുന്നതിനുമായിരുന്നു ഇത്. തീരുമാനം നടപ്പാവുകയാണെങ്കില്‍ പല കളിക്കാര്‍ക്കും കെ.എഫ്.എയിലുള്ള രജിസ്ട്രേഷന്‍ ഇല്ലാതാകും. സംസ്ഥാനത്തിന് പുറത്തുള്ള ക്ളബുകളില്‍ കളിക്കാന്‍ ഇതുകാരണം തടസ്സമുണ്ടാകും. വിലക്ക് തീരുമാനമാവുകയാണെങ്കില്‍ 35 പിന്നിട്ട ഒൗട്ട്സ്റ്റാന്‍ഡിങ് കളിക്കാര്‍ക്ക് കെ.എഫ്.എയുമായി കരാര്‍ ഒപ്പിടുന്നതിന് അനുവാദംനല്‍കണമെന്ന നിര്‍ദേശം റൂളിങ് കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.