Posted On
date_range Updated On
date_range ജെജെ ഇന്ത്യൻ ഫുട്ബാളിലെ താരം
മുംബൈ: ഇന്ത്യന്‍ ഫുട്ബാള്‍ പ്ളെയേഴ്സ് അസോസിയേഷന്‍െറ പ്ളെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മോഹന്‍ബഗാന്‍ താരം ജെജെ ലാല്‍പെഖ്്ലുവക്ക്. മുംബൈ കൂപ്പറേജ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബാളറെ പ്രഖ്യാപിച്ചത്. ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ബികാഷ് ജെയ്റു, ഡേവിഡ് ലാല്‍റിന്‍മൗന, ധനചന്ദ്ര സിങ് എന്നിവരെ പിന്തള്ളിയാണ് ജെജെ മികച്ചതാരമായി മാറിയത്.
2011ല്‍ പ്ളെയേഴ്സ് അസോസിയേഷന്‍ ജൂനിയര്‍ അവാര്‍ഡും കഴിഞ്ഞ സീസണ്‍ ഐ.എസ്.എല്ലിലെ എമര്‍ജിങ് പ്ളെയര്‍ അവാര്‍ഡും ജെജെയെ തേടിയത്തെിയിരുന്നു. ഈസ്റ്റ്ബംഗാളിന്‍െറ നൈജീരിയന്‍ സ്ട്രൈക്കര്‍ റാന്‍റി മാര്‍ട്ടിന്‍സാണ് മികച്ച വിദേശതാരം. ബംഗളൂരു എഫ്.സിയുടെ മണിപ്പൂരി താരം ഉദാന്തസിങ്ങിനെ യുവതാരമായും കോച്ച് ആഷ്ലി വെസ്റ്റ്വുഡിനെ മികച്ച കോച്ചായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.